Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ടേക്ക് ഓഫിനിടെ ഫ്ലൈ ദുബായ് വിമാനത്തിന് തീപിടിച്ചു, യാത്രക്കാർ സുരക്ഷിതർ 

April 25, 2023

April 25, 2023

ന്യൂസ്‌റൂം ബ്യൂറോ
ദുബായ്: 150 യാത്രക്കാരുമായി നേപ്പാളിലെ കാഠ്മണ്ഡു ത്രിഭുവന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ദുബായിലേക്കു പറന്നുയര്‍ന്ന ഫ്ലൈ ദുബായ് വിമാനത്തിലെ എന്‍ജിന് തീപിടിച്ചു. എഞ്ചിനില്‍ പക്ഷി ഇടിച്ചതിനെതുടര്‍ന്നാണ് തീപിടുത്തം ഉണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കാനുള്ള സജ്ജീകരണങ്ങള്‍ നടത്തിയെങ്കിലും പ്രശ്‌നം പരിഹരിക്കുകയായിരുന്നു. പ്രാദേശിക സമയം രാത്രി 12.11 ന് വിമാനം സുരക്ഷിതമായി ദുബായില്‍ ലാന്‍ഡ് ചെയ്തതായി ഫ്ലൈ ദുബായ് അധികൃതരെ ഉദ്ധരിച്ച് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. വിമാനത്തിന് തീപിടിച്ചതോടെ സര്‍വീസുകള്‍ നിര്‍ത്തിവെച്ച ത്രിഭുവന്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചതായി വിമാനത്താവളത്തിന്റെ ജനറല്‍ മാനേജര്‍ പ്രതാപ് ബാബു തിവാരി അറിയിച്ചു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News