Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
തനിയാവർത്തനം,സൗദി അറേബ്യയിലെ ഖതീഫിൽ സ്കൂൾ ബസ്സിനുള്ളിൽ അഞ്ചു വയസ്സുകാരൻ ശ്വാസംമുട്ടി മരിച്ചു

October 10, 2022

October 10, 2022

ന്യൂസ്‌റൂം ബ്യുറോ
ജിദ്ദ: സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ ഖത്വീഫില്‍ നഴ്സറി സ്കൂള്‍ ബസ്സില്‍ അഞ്ച് വയസ്സുകാരന്‍ ശ്വാസം മുട്ടി മരിച്ചു.ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് സൗദി വിദ്യാര്‍ഥിയായ ഹസന്‍ അലവി എന്ന എന്ന കുട്ടി ബസ് ജീവനക്കാരുടെ അശ്രദ്ധയെ തുടർന്ന് ബസിനുള്ളില്‍ ശ്വാസം കിട്ടാതെ  മരിച്ചത്.

കഴിഞ്ഞ മാസം ഖത്തറിൽ മലയാളി ദമ്പതികളുടെ നാല് വയസ്സുള്ള മകൾ ബസ്സിനുള്ളിൽ മരിച്ചതിന്റെ ആഘാതം വിട്ടുമാറുന്നതിന് മുമ്പാണ് സൗദിയിലും സമാനമായ സംഭവം ആവർത്തിക്കുന്നത്.

വാടകയ്ക്കെടുത്ത സ്വകാര്യ ബസിലെ ഡ്രൈവര്‍ ബസില്‍ കുട്ടിയുള്ളത് ശ്രദ്ധിക്കാത്തതിലാണ് അപകടമുണ്ടായതെന്ന് കിഴക്കന്‍ മേഖല വിദ്യാഭ്യാസ വക്താവ് സഈദ് അല്‍ബാഹിസ് അറിയിച്ചു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സ്കൂള്‍ സന്ദര്‍ശിക്കാനും ഇത്തം ഘട്ടങ്ങളില്‍ ആവശ്യമായ നടപടിക്രമങ്ങള്‍ക്കും ഒരു സംഘം രൂപവത്കരിക്കാനും അധികൃതർ നിര്‍ദേശിച്ചിട്ടുണ്ട്. കുട്ടിയുടെ കുടുംബത്തെ കിഴക്കന്‍ മേഖല വിദ്യാഭ്യാസ കാര്യാലയം അഗാധമായ ദുഃഖം അറിയിച്ചിട്ടുണ്ടെന്നും വക്താവ് പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/Dg5TqG6OdNJIDasvwIm1qY എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News