Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാനിൽ മഴക്കെടുതിയിൽ അപകടത്തിൽ പെടുന്ന കുട്ടികളുടെ എണ്ണം കൂടുന്നു,അഞ്ച് ഇന്ത്യക്കാരെ കടലിൽ കാണാതായി

July 11, 2022

July 11, 2022

സലാല : ഒമാനിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയിൽ കുട്ടികളടക്കം അപകടത്തിൽ പെടുന്നവരുടെ എണ്ണം കൂടുന്നു.കരകവിഞ്ഞൊഴുകുന്ന വാദികളിൽ പെട്ടാണ് ഇന്ത്യക്കാരടക്കമുള്ളവർ അപകടത്തിൽ പെടുന്നത്.

സൗത്ത് ശർഖിയ വിലായത്തിൽ വാദിയിൽ കാണാതായ  കുടുംബത്തിലെ എട്ടു പേരിൽ മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തി.എട്ടു പേരടങ്ങിയ ഇന്ത്യൻ കുടുംബമാണ് ഞായറാഴ്ച  അപകടത്തിൽ പെട്ടത്. സ്വദേശികളാണ് കുട്ടികളെ രക്ഷപ്പെടുത്തിയതെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗം അറിയിച്ചു.ഇതിൽ രണ്ടു കുട്ടികൾ പൂർണ ആരോഗ്യവാന്മാരാണെന്നും ഒരു കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു.

ടൂറിസ്റ്റ് കേന്ദ്രമായ മുഗ്‌സെയിലില്‍ സുരക്ഷാ ബാരിക്കേഡ് മറികടന്ന് ചിത്രമെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടം.

ഉയര്‍ന്നു പൊങ്ങിയ തിരമാലയില്‍ ഇവര്‍ പെടുകയായിരുന്നു. ഒരു കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ദുബൈയില്‍ നിന്ന് എത്തിയ ഉത്തരേന്ത്യക്കാരാണിവര്‍.

ബാക്കിയുള്ളവരെ കണ്ടെത്താനുള്ള തെരച്ചിൽ തുടരുകയാണ്.

രണ്ടു ദിവസം മുൻപ്  ഒമ്പതും പത്തും വയസ്സുള്ള രണ്ട് കുട്ടികള്‍ റുസ്താഖിലെ വാദി അല്‍ സഹ്താനില്‍ വാദിയില്‍ മുങ്ങി മരിച്ചിരുന്നു.ഇവരെ സ്വദേശികള്‍ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.. മറ്റൊരു അപകടത്തില്‍ റുസ്താഖിലെ വാദി ബനി ഔഫില്‍ ആറു വയസ്സുള്ള കുട്ടിയും മുങ്ങി മരിച്ചിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News