Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഗള്‍ഫിലെ ആദ്യ ജലവൈദ്യുതി പദ്ധതി ഹത്തയില്‍

August 19, 2019

August 19, 2019

ദുബൈ: ഗള്‍ഫ് മേഖലയിലെ ആദ്യ ജല വൈദ്യുതി പദ്ധതിക്ക് ദുബൈയില്‍ കരാറായി. ദുബൈ എമിറേറ്റിലെ ഹത്ത അണക്കെട്ടിനോട് ചേര്‍ന്നാണ് ആദ്യത്തെ ജല വൈദ്യുതി പദ്ധതി നടപ്പാക്കുക. 2024 ല്‍ ഇവിടെ വൈദ്യുതി ഉല്‍പാദനം ആരംഭിക്കും.ഡീസല്‍ ഉപയോഗിച്ച്‌ കടല്‍വെള്ളം തിളപ്പിച്ച്‌ അതിെന്‍റ ആവിയില്‍ കുടിവെള്ളവും വൈദ്യുതിയും ഉല്‍പാദിപ്പിക്കുന്ന ഊര്‍ജപദ്ധതികളാണ് ഗള്‍ഫില്‍ സാധാരണമായുള്ളത്. ഇതാദ്യമായാണ് വെള്ളത്തില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതിക്ക് ദുബൈ തുടക്കമിടുന്നത്. 1.43 ശതകോടി ദിര്‍ഹിെന്‍റ പദ്ധതിയുടെ കരാര്‍ സ്റ്റാര്‍ബാഗ് ദുബൈ, ആന്‍ട്രിറ്റ്സ് ഹൈഡ്രോ, ഓസ്കാര്‍ എന്നീ കമ്ബനി കൂട്ടത്തിനാണ്. 250 മെഗാവാട്ടാണ് പ്ലാന്‍റിെന്‍റ ഉത്പാദന ശേഷി.

ഹത്തയിലെ മലനിരകളില്‍ വെള്ളം അണക്കെട്ടി നിര്‍ത്തിയാണ് പദ്ധതി നടപ്പാക്കുക. കാര്‍ബണ്‍ രഹിത ഊര്‍ജ പദ്ധതികളിലേക്ക് ചുവട് മാറ്റി 2050 ഓടെ 75 ശതമാനം വൈദ്യുതി ഉല്‍പാദാനവും പരിസ്ഥിതി സൗഹൃദമാക്കുകയാണ് ദുബൈയുടെ ലക്ഷ്യം. ഹത്തമേഖലയുടെ പുരോഗതിക്കും പദ്ധതി വഴിവെക്കമെന്ന് പദ്ധതി പ്രദേശം സന്ദര്‍ശിച്ച യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തും എന്നിവര്‍ പറഞ്ഞു.


Latest Related News