Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
ആദ്യവിമാനം യു.എ.ഇയിൽ നിന്ന്,തിരിച്ചെത്തുന്ന പ്രവാസികൾ ആരോഗ്യ സേതു ആപ്പ് ഉപയോഗിക്കണം 

May 04, 2020

May 04, 2020

ന്യൂ ഡൽഹി : മെയ് ഏഴ് വ്യാഴാഴ്ച മുതൽ വിദേശരാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസി ഇന്ത്യക്കാരെ തിരികെക്കൊണ്ടുവരാൻ തീരുമാനിച്ച സാഹചര്യത്തിൽ ആദ്യ വിമാനം യു.എ.ഇയിൽ നിന്നായിരിക്കുമെന്ന് സൂചന. ഉന്നതതല വൃത്തങ്ങളെ ഉദ്ധരിച്ചാണ് ചില ദേശീയ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അമേരിക്ക ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളിലേക്കും വിമാനങ്ങള്‍ അയക്കും. പ്രത്യേക വിമാന സര്‍വീസുകളായിരിക്കും നടത്തുക. മാലിദ്വീപില്‍ കുടങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനാ യി കപ്പല്‍ അയക്കുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു.

അതേസമയം,വിദേശരാജ്യങ്ങളിൽ കുടുങ്ങിയ നാല് ലക്ഷം ഇന്ത്യക്കാർ നോർക്ക വഴി രജിസ്റ്റർ ചെയ്തപ്പോൾ ഇതിൽ ചെറിയൊരു ശതമാനത്തിന് മാത്രമാണ് നാട്ടിലേക്ക് മടങ്ങാൻ അവസരമുണ്ടാവുക.മൊത്തം വിദേശഇന്ത്യക്കാരിൽ രണ്ടു ശതമാനത്തിൽ താഴെ ഇന്ത്യക്കാർ മാത്രമാണ് കേന്ദ്രത്തിന്റെ പരിഗണനാ പട്ടികയിൽ ഉള്ളത്.ഇതിനിടെ,ഖത്തറിലെ ഇന്ത്യൻ എംബസിയിൽ  പേർ രജിസ്റ്റർ ചെയ്ത ഗർഭിണികൾ ഉൾപെടെ ഏറ്റവും മുൻഗണന അർഹിക്കുന്ന പലരെയും ഇന്നലെ മുതൽ തന്നെ എംബസി അധികൃതർ ഫോണിൽ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കാൻ തുടങ്ങിയിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.      


Latest Related News