Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായിലെ കരാമയിൽ മലയാളികൾ താമസിക്കുന്ന ഫ്ലാറ്റിൽ തീപിടുത്തം,വിലപ്പെട്ട രേഖകൾ കത്തിനശിച്ചു

October 06, 2021

October 06, 2021

ദുബായ് : ദുബായിലെ കരാമയിൽ താമസ സ്ഥലത്തുണ്ടായ തീപിടുത്തത്തിൽ മലയാളികൾ ഉൾപ്പെടെയുള്ളവരുടെ പാസ്പോർട്ടുകളും മറ്റു വിലപ്പെട്ട രേഖകളും കത്തി നശിച്ചു. 3 നില കെട്ടിടത്തിൽ ഇന്നലെ പുലർച്ചെയാണ് തീപിടുത്തമുണ്ടായത്. പലരുടെയും പണവും പാസ്പോർട്ട് അടക്കമുള്ള വിലപ്പെട്ട രേഖകളും ബാങ്ക് കാർഡുകളും അഗ്നിബാധയിൽ കത്തിച്ചാമ്പലായി. അപകടത്തിൽ നിന്ന് താമസക്കാർ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.

എസിയിലുണ്ടായ തകരാറാണ് അപകട കാരണമെന്നാണു പ്രാഥമിക നിഗമനം. താമസക്കാരെ തൽക്കാലം മറ്റൊരു ഫ്ലാറ്റിലേക്കു മാറ്റി. മൂന്നാം നിലയിലെ മുറിക്കുള്ളിൽ പുകനിറഞ്ഞു ശ്വാസംമുട്ടിയതിനെ തുടർന്നു ഞെട്ടിയുണർന്ന കർണാടക സ്വദേശിയാണു സുഹൃത്തുക്കളെ വിളിച്ചുണർത്തിയത്. എസിയിൽ നിന്ന് ബാൽക്കണിയിലേക്ക് തീ പടരുകയുകയും മുറിയിൽ കറുത്തപുക വ്യാപിക്കുകയും ചെയ്തതായി താമസക്കാർ പറഞ്ഞു. കടുത്ത ശ്വാസംമുട്ടലും കാഴ്ചതടസവുമുണ്ടായി. അതിവേഗം മുറിയിലേക്കും തീ വ്യാപിച്ചു. രക്ഷപ്പെടാനുള്ള വെപ്രാളത്തിനിടെ ബഹളംവച്ചും കതകിൽ തട്ടിയുമാണ് സമീപ ഫ്ലാറ്റുകളിലുള്ളവരെ ഉണർത്തിയത്. പൊലീസും സിവിൽ ഡിഫൻസും എത്തി കെട്ടിടത്തിലെ താമസക്കാരെ ഒഴിപ്പിച്ചു, തീ നിയന്ത്രണവിധേയമാക്കി. സമീപത്തെ ഫ്ലാറ്റുകൾക്ക് നേരിയ കേടുപാടുകൾ സംഭവിച്ചു. കത്തിനശിച്ച ഫ്ലാറ്റിൽ ഉരുകിയൊലിച്ച ബങ്കർ കട്ടിലുകൾ മാത്രമാണ് അവശേഷിക്കുന്നത്. നനച്ചുണക്കിയ വസ്ത്രങ്ങൾ കട്ടിലുകളിൽ കൂട്ടിയിട്ടിരുന്നതും പെട്ടെന്നു തീ വ്യാപിക്കാൻ കാരണമായി. കത്തിനശിച്ച ഫ്ലാറ്റിലെ താമസക്കാരായ 13 പേരിൽ ജോലി നഷ്ടപ്പെട്ടവരുമുണ്ട്. കഴിഞ്ഞദിവസം ജോലി കിട്ടിയ കർണാടക സ്വദേശിയുടെ പാസ്പോർട്ടും സർട്ടിഫിക്കറ്റും കത്തിനശിച്ചു. മലയാളികളടക്കം ഒട്ടേറെ പേർ താമസിക്കുന്ന മേഖലയാണിത്. താമസക്കാർക്കു സഹായവുമായി സമീപ ഫ്ലാറ്റുകളിലുള്ളവരും  അടുത്തുള്ള റസ്റ്ററന്റ് ഉടമയും ഭക്ഷണം ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകി.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ 66200167 എന്ന ഖത്തർ വാട്സ്ആപ് നമ്പറിൽ സന്ദേശം അയക്കുക.


Latest Related News