Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
നടന്‍ മുകേഷ് താനുമായുള്ള വിവാഹ ബന്ധം നിയമപരമായി വേര്‍പിരിയും മുമ്പാണ് രണ്ടാം വിവാഹം നടത്തിയതെന്ന് നടി സരിത

July 28, 2021

July 28, 2021

റാസല്‍ഖൈമ: താനുമായുള്ള വിവാഹ ബന്ധം നിയമപരമായി വേര്‍പിരിയാതെയാണ് നടന്‍ മുകേഷ് മേതില്‍ ദേവികയെ വിവാഹം ചെയ്തതെന്ന് ആദ്യ ഭാര്യയും നടിയുമായ സരിത. ഇതു മാത്രമാണ് ഇപ്പോള്‍ തന്റെ പ്രതികരണമെന്നും സരിത പറഞ്ഞു. വര്‍ഷങ്ങളായി യുഎഇയിലെ റാസല്‍ഖൈമയിലാണ് സരിത താമസിക്കുന്നത്. ഭാര്യ നിലവിലിരിക്കെ മുകേഷ് മറ്റൊരു വിവാഹം ചെയ്തതിനെതിരെ സരിത നല്‍കിയ കേസ് കൊച്ചി കുടുംബ കോടതിയുടെ പരിഗണനയിലാണ്. ഇതില്‍ നടപടിയുണ്ടായിട്ടില്ല. 2016 ല്‍ മുകേഷ് കൊല്ലത്ത് നിന്ന് ഇടതുപക്ഷ സ്വതന്ത്രനായി നിയമസഭയിലേക്ക് മത്സരിച്ചപ്പോള്‍ മുകേഷിന്റെ ദുസ്വഭാവം സംബന്ധിച്ച് സരിത പ്രതികരിച്ചിരുന്നു. മുകേഷ് കടുത്ത മദ്യപനാണെന്നും അന്യ സ്ത്രീകളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നിരുന്നതായും അന്ന് സരിത ആരോപിച്ചിരുന്നു. മൂത്തമകന്റെ എംബിബിഎസ് പഠനത്തിനാണ് 10 വര്‍ഷം മുമ്പ് സരിത യുഎഇയിലെത്തിയത്. രണ്ടാമത്തെ മകന്‍ ബിബിഎം ബിരുദധാരിയാണ്. 1988 ലായിരുന്നു മുകേഷ് സരിതയെ വിവാഹം കഴിച്ചത്. ശ്രാവണ്‍ ബാബു, തേജസ് ബാബു എന്നിവരാണ് മക്കള്‍. ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിനിയായ സരിത വിവിധ ഇന്ത്യന്‍ ഭാഷകളിലായി 160ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

 


Latest Related News