Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
ഖത്തർ ലോകകപ്പിനായി എത്തുന്നവർ ദുബായിൽ വൻതോതിൽ നിക്ഷേപത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്

September 19, 2022

September 19, 2022

ന്യൂസ്‌റൂം ബ്യുറോ 

ദുബായ് : ഖത്തർ ലോകകപ്പിനായി ദുബായിൽ തങ്ങാൻ ആഗ്രഹിക്കുന്ന നിരവധി ഫുട്ബോൾ പ്രേമികൾ നഗരത്തിൽ നിക്ഷേപത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്.വർധിച്ചുവരുന്ന ഈ പ്രവണത ദുബായിലെ റിയൽ എസ്റ്റേറ്റ് വിപണിയെ ശക്തിപ്പെടുത്തുമെന്നാണ്എ വിലയിരുത്തൽ.ആഡംബര വില്ലകളും ഫ്‌ളാറ്റുകളും ഉൾപ്പെടെയുള്ള പ്രോപ്പർട്ടികളിലാണ് പലരും നിക്ഷേപത്തിന് താൽപര്യംകാണിക്കുന്നത്. ഈ നിക്ഷേപങ്ങൾ താത്കാലികമല്ലെന്നും ദീർഘകാല നിക്ഷേപത്തിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞവരാണ് ഇവരെന്നും ദുബായിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്നവരെ ഉദ്ധരിച്ച് 'ഖലീജ് ടൈംസ്'പത്രം റിപ്പോർട്ട് ചെയ്തു.

നാല് വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന ഫിഫ ലോകകപ്പ് ചരിത്രപരമായി ഖത്തർ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ഉത്തേജനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിലേക്ക് 17 ബില്യൺ ഡോളറിന്റെ നേട്ടം  ഇതിലൂടെ കൈവരിക്കാമെന്നും ഖത്തർ കണക്കുകൂട്ടുന്നു.അതേസമയം,രാജ്യത്തെ പരിമിതമായ താമസസൗകര്യം കാരണം, യുഎഇയും മറ്റ് അയൽരാജ്യങ്ങളും ഖത്തർ ലോകകപ്പിൽ നിന്ന് പരമാവധി നേട്ടമുണ്ടാക്കാനുള്ള ശ്രമത്തിലാണ്.

“ലോകകപ്പിനായി യു.എ.ഇയിലേക്കെത്തുന്ന സന്ദർശകർ നല്ല രീതിയിൽ പഠനം നടത്തിയാണ് നിക്ഷേപത്തിനൊരുങ്ങുന്നത്.ദുബായിൽ ഒരു പ്രോപ്പർട്ടി വാങ്ങുന്നത് അവർക്ക് ദീർഘകാല വരുമാനം നൽകുമെന്ന് അവർക്കറിയാം. അതിനാൽ,അവർ ഇവിടെ ഒരു അപ്പാർട്ട്മെന്റോ വില്ലയോ വാങ്ങാമെന്നും ലോകകപ്പിനായി ഇവിടെ വരുമ്പോൾ അവിടെ താമസിക്കാമെന്നും പിന്നീട്  വാടകയ്ക്ക് നൽകാമെന്നും തീരുമാനിക്കുന്നു  "-. എ1 പ്രോപ്പർട്ടീസിൽ കൺസൾട്ടന്റായ ഷബ്‌ന ഇബ്രാഹിം പറഞ്ഞു.

ഹ്രസ്വകാല വാടകക്കുള്ള വസ്തുക്കൾക്കായി ഖത്തർ ലോകകപ്പിൽ പങ്കെടുക്കാനെത്തുന്നവരിൽ നിന്ന്  നിന്ന് ധാരാളം കോളുകൾ ലഭിക്കുന്നുണ്ടെന്ന് പോസിറ്റീവ് പ്രോപ്പർട്ടീസ് സെയിൽസ് മാനേജർ ജെഫ് രാജു കുരുവിള പറഞ്ഞു.

“പുതിയ പ്രോജക്റ്റുകളുടെ വിശദാംശങ്ങളെക്കുറിച്ചും ദുബായിലെ പ്രോപ്പർട്ടിയിൽ നിക്ഷേപിക്കുന്നതിനുള്ള നടപടിക്രമങ്ങളെ കുറിച്ചും പലരും ഇതിനകം എന്നോട് ചോദിച്ചിട്ടുണ്ട്.അവർക്ക് ഇവിടെ നിക്ഷേപം നടത്താൻ താൽപ്പര്യമുണ്ടെന്ന് ഇതിൽ നിന്ന് വ്യക്തമാണ്." അദ്ദേഹം പറഞ്ഞു.
കോവിഡ്  പകർച്ചവ്യാധിക്ക് ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള നിക്ഷേപകരുടെ ആഗ്രഹമാണ്  ഈ വിലക്കയറ്റത്തിന് കാരണമായ പ്രധാന ഘടകമെന്നാണ് സൂചന.

ഖത്തർ ലോകകപ്പ് വേളയിൽ ദോഹയിൽ പോയി മടങ്ങുന്ന മുപ്പതോളം പ്രതിദിന സർവീസുകളാണ് ഫ്‌ളൈ ദുബായ് മാത്രം പ്രഖ്യാപിച്ചത്.മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നായി മറ്റു വിമാനക്കമ്പനികളും നിരവധി പ്രതിദിന ഷട്ടിൽ സർവീസുകൾ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്.

(കടപ്പാട് :നസ്രീൻ അബ്ദുല്ല/ ഖലീജ് ടൈംസ്)

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News