Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
ഫറോക്ക് സ്വദേശിയായ ഐസിഎഫ് പ്രവർത്തകൻ ജിദ്ദയിൽ നിര്യാതനായി

June 11, 2022

June 11, 2022

ജിദ്ദ : ഫറോക്ക് മണ്ണൂർ വളവിൽ വടക്കുമ്പാട് വയലിലാകത്ത് മുഹമ്മദ് കോയ എന്ന കോയ തങ്ങൾ(55) ജിദ്ദയിൽ അന്തരിച്ചു.ജിദ്ദ കിംഗ് ഫഹദ് മൊസദിയ ആശുപത്രിയിലായിരുന്നു അന്ത്യം.കഴിഞ്ഞ മുപ്പത് വർഷമായി ജിദ്ദയിലെ ഹജ്ജ്  സേവനങ്ങളുമായി ബന്ധപ്പെട്ട ഓഫീസിൽ  പ്രവർത്തിച്ചുവരികയായിരുന്നു.
കഴിഞ്ഞ ബുധനാഴ്ച ജിദ്ദ കിംഗ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കുഴഞ്ഞു വീണതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

രണ്ടു വർഷത്തിലേറെയായി നാട്ടിൽ പോകാൻ കഴിഞ്ഞിരുന്നില്ല.ഇത്തവണത്തെ ഹജ്ജ് പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് ജോലിയുമായി ബന്ധപ്പെട്ട തിരക്കുകൾക്കിടെ വിമാനത്താവളത്തിൽ കുഴഞ്ഞുവീണത്.

സജീവ ഐസിഎഫ് പ്രവർത്തകനായിരുന്ന കോയതങ്ങൾ ഷറഫിയ യുണിറ്റ് കമ്മറ്റി പ്രവർത്തകനായിരുന്നു.

ഭാര്യ : സൗദ.മക്കൾ : ദിൽഷാദ്,നദ മുഹമ്മദ്..
നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മഖ്‌ബറ പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.
കോയതങ്ങളുടെ ആകസ്മിക നിര്യാണത്തിൽ ജിദ്ദ ഐസിഎഫ് അനുശാചനം അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക
 


Latest Related News