Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
മരിച്ചുകഴിഞ്ഞ പ്രവാസിയെ കുടുംബത്തിന് വേണ്ട,മൃതദേഹം സൗദിയിൽ സംസ്കരിച്ചു

January 17, 2023

January 17, 2023

ന്യൂസ്‌റൂം ബ്യുറോ
അബഹ ഹൃദയാഘാതം മൂലം സൗദിയിൽ മരണപ്പെട്ട തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം സൗദിയിൽ സംസ്കരിച്ചു. തമിഴ്‌നാട് കള്ളക്കുറിച്ചി വിരുപ്പുറം കാരന്നൂര്‍ മരിയമ്മന്‍ കോവില്‍ സ്വദേശി മണ്ണാങ്കട്ടി-ശെല്ലമ്മാള്‍ ദമ്പതികളുടെ മകന്‍  ദുരൈ (50)യുടെ മൃതദേഹമാണ് ബന്ധുക്കളുടെ തിരസ്‌കാരത്തെ തുടർന്ന് സൗദിയിൽ തന്നെ അടക്കം ചെയ്തത്.

ഇരുപത് വര്‍ഷമായി സൗദിയില്‍  മേസനായി ജോലി ചെയ്യുന്ന ദുരൈ ഇക്കഴിഞ്ഞ ഡിസംബര്‍ 31 നാണ് താമസ സ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചത്. അബഹയിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ ഷേക്ക് ബാഷ കുടുംബത്തെ ബന്ധപ്പെട്ട് മരണവിവരം അറിയിച്ചു. എന്നാല്‍, തങ്ങള്‍ക്ക് മൃതദേഹം ആവശ്യമില്ലെന്നും അവിടെ തന്നെ മറവു ചെയ്താല്‍ മതി എന്നുമാണ് ഭാര്യ ശെല്‍വി മറുപടി നല്‍കിയത്. ബിഫാമിനും എഞ്ചിനിയറിംഗിനും പഠിക്കുന്ന പ്രശാന്ത്, പ്രവീണ്‍ എന്നീ രണ്ട് ആണ്‍മക്കളുമായും സാമൂഹ്യ പ്രവര്‍ത്തകര്‍ നിരന്തരം ബന്ധപ്പെട്ടുവെങ്കിലും സമ്പാദ്യം വല്ലതുമുണ്ടെങ്കില്‍ നാട്ടിലയക്കാനും മൃതദേഹം സൗദിയില്‍ തന്നെ മറവു ചെയ്യാനുമാണ് മക്കളും പറഞ്ഞത്. മരണ വിവരമറിഞ്ഞു ദമാമില്‍ ജോലി ചെയ്യുന്ന സഹോദരന്‍ സെന്തില്‍ അബഹയില്‍ എത്തിയിരുന്നുവെങ്കിലും കുടുംബത്തിന്റെ കടുത്ത നിലപാടില്‍ അയാള്‍ക്കും ഒന്നും ചെയ്യാനായില്ല.

സാമ്പത്തിക ബാധ്യതയാവാം കാരണമെന്ന നിഗമനത്തിൽ  ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ്   വെല്‍ഫയര്‍ വിഭാഗം അസീര്‍ മേഖലാ മെമ്പര്‍ ഹനീഫ മഞ്ചേശ്വരം എംബസി ചെലവില്‍ ബോഡി നാട്ടില്‍ എത്തിച്ചു നല്‍കാമെന്ന് മക്കളെ അറിയിച്ചുവെങ്കിലും.
കാണാന്‍ താല്‍പ്പര്യമില്ലെന്നും അയക്കേണ്ടെന്നും ആവര്‍ത്തിക്കുകയാണ്  ചെയ്തതെന്ന് പറയുന്നു. ഇരുപത് വര്‍ഷത്തെ പ്രവാസത്തില്‍ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കാനും ലക്ഷങ്ങള്‍ ചെലവഴിച്ച് വീട് വെക്കാനും മാത്രം ശ്രദ്ധിച്ച  ദുരൈ സ്വന്തം കാര്യത്തില്‍ വളരെ ലളിതമായാണ് ജീവിച്ചതെന്ന് അടുത്ത സുഹൃത്തുക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. മൃതദേഹം വേണ്ടെന്ന് നിരന്തരം വ്യക്തമാക്കിയതിനെ തുടര്‍ന്ന് കല്യാണ്‍ അണ്ണാ മലൈയുടെ പേരില്‍ സമ്മതപത്രം വരുത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അബഹ ശറാഫ്  ശ്‌മശാനത്തിൽ  ചൊവ്വാഴ്ച മൃതദേഹം സംസ്‌കരിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News