Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
'ആ വിളിക്കുന്നത് ദുബായ് പോലീസിൽ നിന്നല്ല' : ദുബായിൽ മലയാളികളും ആശങ്കയിൽ

April 15, 2023

April 15, 2023

ന്യൂസ്‌റൂം ബ്യുറോ
ദുബായ് :ദുബായിൽ പൊലീസാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ ഫോൺ കോളുകൾ വ്യാപകമാകുന്നതായി പരാതി. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനാണെന്നും ചില നടപടിക്രമങ്ങൾക്ക് ബാങ്ക് വിവരങ്ങൾ വേണമെന്നും ആവശ്യപ്പെട്ടാണ് ഫോൺ വിളികൾ വരുന്നത്.

ഈ അടുത്ത ദിവസങ്ങളിലായി ഇത്തരത്തിലുള്ള വ്യാജ കോളുകൾ പതിവായി വരുന്നതായി മലയാളികളടക്കമുള്ളവർ മാധ്യമങ്ങളോട് പറഞ്ഞു.പലർക്കും ഒന്നിലധികം തവണ ഇത്തരം കോളുകൾ ലഭിച്ചതായാണ് പലരും പറയുന്നത്. ഫോൺ കോളിനോടൊപ്പം ദുബായ് പൊലീസിന്റെ പേരിൽ തന്നെ അയക്കുന്ന ഒ.ടി.പിയും ഇവർ ആവശ്യപ്പെടുന്നുണ്ട്.

ഇത്തരം സാഹചര്യങ്ങളിൽ ബാങ്ക് വിവരങ്ങൾ ആർക്കും കൈമാറരുതെന്ന് അധികൃതർ നിരന്തരം ഓർമപ്പെടുത്തുന്നുണ്ട്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News