Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
പണം നൽകാൻ മുഖം കാണിച്ചാൽ മതി,അബുദാബിയിൽ പുതിയ സംവിധാനം ഒരുങ്ങി

June 13, 2023

June 13, 2023

ന്യൂസ്‌റൂം ബ്യുറോ 

അബൂദബി: സൂപ്പർ മാർക്കറ്റിൽ നിന്ന് സാധനങ്ങള്‍ വാങ്ങിയാൽ പണം നൽകാൻ മുഖം കാണിച്ചാൽ മതി.അബൂദബിയിലെ ഒരു കടയിലാണ് ഈ സംവിധാനമുള്ളത്‌.. നിര്‍മിതബുദ്ധി സാങ്കേതിക വിദ്യയുമായും ക്ലൗഡ് സംവിധാനവുമായും സംഗമിപ്പിച്ച്‌ ആസ്ട്രാ ടെക് എന്ന കമ്പനിയാണ് റീം ഐലന്‍ഡിലെ സ്‌കൈ ടവറിലെ ബി സ്‌റ്റോറില്‍ ഇത്തരമൊരു സൗകര്യമൊരുക്കിയിരിക്കുന്നത്.

ഇവിടെയെത്തുന്നവര്‍ക്ക് തങ്ങളുടെ മുഖം സ്‌കാന്‍ ചെയ്ത് എന്ത് വേണമെങ്കിലും വാങ്ങാം..മുഖം സ്‌കാന്‍ ചെയ്താണ് പണമടക്കുന്നതെന്ന് മാത്രം. ഭാവിയിലെ ചെറുകിട കച്ചവടത്തെയാണ് ബി സ്റ്റോര്‍ പ്രതിനിധീകരിക്കുന്നതെന്ന് ആസ്ട്രാ ടെക്കിലെ ഇ- കോമേഴ്‌സ് ഡയറക്ടര്‍ വലേരിയ തോര്‍സ് അഭിപ്രായപ്പെട്ടു.. ബി സ്റ്റോറില്‍ എത്തുന്നവര്‍ക്ക് ഭാവിയിലെ ചെറുകിട കച്ചവടത്തിന്റെ രീതി മനസ്സിലാക്കാനാവും. ഉപയോക്താക്കളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ലളിതവത്കരിക്കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ബി സ്റ്റോറില്‍ നിങ്ങളുടെ മുഖമാണ് നിങ്ങളുടെ പഴ്‌സ് എന്നും അവര്‍ വ്യക്തമാക്കി.

ബിഎസ്റ്റോറിലെത്തുന്ന ഉപയോക്താക്കള്‍ക്ക് ആദ്യമൊരു ഡിസ്‌പ്ലേ സ്‌ക്രീന്‍ കാണാനാവും. സ്‌ക്രീനില്‍ തൊടുകയോ അല്ലെങ്കില്‍ സ്‌കാന്‍ ചെയ്യുകയോ വേണം.ബാങ്ക് കാര്‍ഡ് ടാപ് ചെയ്‌തോ അല്ലെങ്കില്‍ ഫേസ് പേ ഉപയോഗിച്ചോ പണമടക്കാം. ഫേസ് പേ ആണ് ഉപയോഗിക്കുന്നതെങ്കില്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തു രജിസ്റ്റര്‍ ചെയ്യണം. ഈ പ്രക്രിയ പൂര്‍ത്തിയായാല്‍ ബി സ്റ്റോറിന്റെ ഗേറ്റ് തുറക്കപ്പെടും. കടയ്ക്കുള്ളില്‍ ഇവര്‍ എടുക്കുന്ന വസ്തുക്കള്‍ അപ്പപ്പോള്‍ തന്നെ സെന്‍സറുകള്‍ തിരിച്ചറിയുകയും ഷോപ്പില്‍ നിന്നിറങ്ങുന്നതിന് മുമ്ബായി ബില്ല് നല്‍കുകയുമാണ് ചെയ്യുക. 2021 സെപ്റ്റംബറില്‍ ദുബായില്‍ നിര്‍മിതിബുദ്ധിയിലധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന കെയര്‍ഫോര്‍ സിറ്റി പ്ലസ് തുറന്നിരുന്നു.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz


Latest Related News