Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായിൽ നിന്നെത്തിയ പ്രവാസി മലയാളിയെ കാമുകിയും സഹോദരനും ചേർന്ന് തട്ടിക്കൊണ്ടുപോയി ലക്ഷങ്ങൾ കവർന്നു,യുവതിയടക്കം ആറ് പേർ അറസ്റ്റിൽ

February 26, 2023

February 26, 2023

ന്യൂസ്‌റൂം ബ്യുറോ
തിരുവനന്തപുരം: ദുബായിൽ നിന്നെത്തിയ തിരുവനന്തപുരം സ്വദേശിയെ  തട്ടിക്കൊണ്ടുപോയി വൻ കവർച്ച. സംഭവത്തിൽ യുവതി ഉൾപ്പെടെ ആറ് പേർ അറസ്റ്റിലായി. തക്കല സ്വദേശി മുഹൈദീൻ അബ്ദുൾ ഖാദറിനെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് തട്ടിക്കൊണ്ടു പോയി സ്വർണവും പണവും തട്ടിയെടുത്തത്.  

ഇക്കഴിഞ്ഞ 22-ന്  കാറിൽ തട്ടിക്കൊണ്ടുപോയി ചിറയിൻകീഴിലെ റിസോർട്ടിൽ രണ്ട് ദിവസം കെട്ടിയിട്ടാണ് മുഹൈദിന്റെ കാമുകി ഇൻഷയും സഹോദരൻ ഷഫീക്കും  ചേർന്ന് കവർച്ച നടത്തിയത്.

ദുബായിൽ വച്ച് മുഹൈദിനും ഇൻഷയുമായി അടുപ്പത്തിലായിരുന്നു. ബന്ധത്തിൽ നിന്നും പിൻമാറിയ മുഹൈദിനോട് ഇൻഷ ഒരു കോടി രൂപ  നൽകാൻ ആവശ്യപ്പെട്ടിരുന്നു.എന്നാൽ ഈ പണം നൽകാത്തതിനെ തുടർന്നാണ് തട്ടിക്കൊണ്ടുപോയി 15 ലക്ഷത്തി 70,000 രൂപയും രണ്ട് ഫോണും സ്വർണവും തട്ടിയെടുത്തത്. ഒപ്പം മുദ്ര പത്രങ്ങളും ഒപ്പിട്ടു വാങ്ങിയതായി പരാതിയുണ്ട്. തുട‍ര്‍ന്ന് പ്രവാസിയെ സ്കൂട്ടറിൽ എയർപോർട്ടിന് മുന്നിൽ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. ശംഖുമുഖം അസി. കമ്മീഷണറുടെ നേത്യത്വത്തിലായിരുന്നു അന്വേഷണം.
വാർത്തകൾ ലഭിക്കാൻ നിലവിൽ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക
 https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News