Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
ടിക്‌ടോക് ഭ്രമം അതിരുവിട്ടു,ദുബായിൽ തിരക്കേറിയ നടപ്പാതയിൽ തലയിണയിട്ട് കിടന്ന് വീഡിയോ ചിത്രീകരിച്ച പ്രവാസിയെ അറസ്റ്റ് ചെയ്തു

October 06, 2022

October 06, 2022

ന്യൂസ്‌റൂം ബ്യുറോ
ദുബായ്: ദുബായിലെ ദേരയിൽ തിരക്കേറിയ നടപ്പാതക്ക് കുറുകെ  തലയണയിട്ട് കിടന്ന് വീഡിയോ എടുത്ത ഏഷ്യന്‍ പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. അല്‍ മുറാഖബത്തിലെ സലാ അല്‍ ദിന്‍ സ്ട്രീറ്റില്‍ ചൊവാഴ്ചയാണ് സംഭവമുണ്ടായത്.

The #Dubai_Police has arrested an Asian man who endangered his life and the lives of others. pic.twitter.com/eX25mvFBG1

— Dubai Policeشرطة دبي (@DubaiPoliceHQ) October 4, 2022


വളരെ തിരക്ക് പിടിച്ച റോഡിലെ കാല്‍നടപ്പാതയില്‍ ശാന്തമായി കിടക്കുന്ന പ്രതിയുടെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ടിക് ടോക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ നീക്കം ചെയ്യുന്നതിന് മുന്‍പ് തന്നെ നിരവധി പേര്‍ അത് പങ്കുവച്ചിരുന്നു. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടപ്പെടുത്താന്‍ ശ്രമിച്ചതിനും ഗതാഗത തടസ്സമുണ്ടാക്കിയതിനും ഇയാള്‍ക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/Dg5TqG6OdNJIDasvwIm1qY എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News