Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
എമിറാത്തി നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ മാജിദ് അല്‍ ഫലാസി അന്തരിച്ചു

May 09, 2023

May 09, 2023

ന്യൂസ്‌റൂം ബ്യൂറോ
അബുദാബി: എമിറാത്തി നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ മാജിദ് അല്‍ ഫലാസി (33) അന്തരിച്ചു. 'ഫ്രീജ്' എന്ന ജനപ്രിയ ആനിമേറ്റഡ് സീരീസിലെ 'ഉം സയീദ്' എന്ന കഥാപാത്രത്തിന്റെ ഐക്കണിക് വോയ്‌സ് ഓവറിലൂടെയാണ് അല്‍ ഫലാസി അറിയപ്പെടുന്നത്. ഫ്രീജിലെ ഏറ്റവും രസകരമായ കഥാപാത്രങ്ങളില്‍ ഒന്നാണ് ഉം സയീദ്.

മാജിദ് അല്‍ ഫലാസിയുടെ ആകസ്മിക വേര്‍പാടിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിനുപിന്നാലെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. ഞങ്ങളുടെ മുഖത്ത് പുഞ്ചിരി വിടര്‍ത്തുന്ന ശബ്ദമാണ് മാജിദിന്റെതെന്നും കവിതയിലൂടെയും പോസിറ്റീവ് മൂല്യങ്ങളിലൂടെയും ആസ്വാദ്യകരമായ നിമിഷങ്ങള്‍ സമ്മാനിച്ച വാക്കുകളാണ് അദ്ദേഹത്തിന്റെതെന്നും എമിറാത്തി എഴുത്തുകാരന്‍ അമാനി അല്‍ മത്രൂഷി ട്വിറ്ററില്‍ കുറിച്ചു. 'അയല്‍പക്കം' എന്ന് അര്‍ത്ഥം വരുന്ന ടെലിവിഷന്‍ പരമ്പരയാണ് ഫ്രീജ്. 2006ല്‍ പുറത്തിറങ്ങിയ ഈ പരമ്പരയില്‍ ആധുനിക ദുബായില്‍ താമസിക്കുന്ന നാല് മുതിര്‍ന്ന സ്ത്രീകളുടെ കഥയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 'ഫണ്‍ ഓള്‍ഡ് ഗേള്‍സ്' എന്ന പേരില്‍ ഇതിന്റെ ഇംഗ്ലീഷ് പരമ്പരയും പുറത്തിറങ്ങിയിട്ടുണ്ട്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News