Breaking News
ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി |
എലാംകോട് പി. കെ കുഞ്ഞബ്ദുല്ല ഹാജി നിര്യാതനായി

July 24, 2021

July 24, 2021

കണ്ണൂര്‍: കെ എന്‍ എം സംസ്ഥാന വൈസ് പ്രസിഡന്റും മത, രാഷ്ട്രീയ, സാമൂഹ്യ, വിദ്യാഭ്യാസരംഗങ്ങളിലെ നിറ സാന്നിധ്യവുമായ എലാംകോട് പി കെ കുഞ്ഞബ്ദുള്ള ഹാജി(90)നിര്യാതനായി. ഇന്ന് പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
മയ്യത്ത് നമസ്‌കാരം ഇന്ന് അസര്‍ നമസ്‌കാരത്തിന്ന് ശേഷം എലാംകോട് നടക്കും. 4.30ന് എലാംകോട് ജുമുഅത്ത് പള്ളി കബര്‍സ്ഥാനില്‍ ഖബറടക്കും. മത സാമൂഹിക രാഷ്ട്രീയ രംഗത്ത് ആത്മാര്‍ഥമായ ഇടപെടല്‍ നടത്തിയ ഹാജിയുടെ വിയോഗം സമുദായത്തിനു കനത്ത നഷ്ടമാണെന്ന് പ്രമുഖര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
മതസൗഹാര്‍ദ്ദത്തിന്റയും മനുഷ്യ സൗഹാര്‍ദ്ദത്തിന്റെയും ഉദാത്ത മാതൃക തീര്‍ത്ത നേതാവാണ് കുഞ്ഞബ്ദുല്ല ഹാജി.
ഏലാംകോട് യതീംഖാനയും ഡയാലിസിസ് കേന്ദ്രവുമെല്ലാം ഹാജിയുടെ ആര്‍ദ്രതയുടെയും അലിവിന്റെയും മായാത്ത മുദ്രകളാണ്.

 


Latest Related News