Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
കേരളത്തിൽ ആൺകുട്ടികൾക്ക് പെണ്ണ് കിട്ടാനില്ല,വിദ്യാസമ്പന്നരായ പെൺകുട്ടികൾക്ക് വിവാഹം കഴിക്കാൻ വിമുഖതയെന്ന് റിപ്പോർട്ട്

June 25, 2023

June 25, 2023

ന്യൂസ്‌റൂം ബ്യുറോ
തിരുവനന്തപുരം : കേരളത്തിൽ വിദ്യാസമ്പന്നരായ പെൺകുട്ടികൾ വിവാഹം കഴിക്കാൻ മടിക്കുകയാണെന്നും  ഇതുകാരണം പുരുഷന്മാർ വിവാഹം കഴിക്കാൻ പെൺകുട്ടികളെ കിട്ടാതെ വിഷമിക്കുകയാണെന്നും പഠനം.  വിദ്യാസമ്പന്നരായ പെൺകുട്ടികൾ കുടുംബ ജീവിതത്തോട് വിമുഖത കാണിക്കുകയാണെന്ന് പഠനം നടത്തിയ  തിരുവനന്തപുരം പട്ടം എസ്.ടി. യു ആശുപത്രിയിലെ മനോരോഗ വിദഗ്ധനായ ഡോ.എ. ടി. ജിതിൻ പറയുന്നു. യുവാക്കൾക്ക് പെണ്ണുകിട്ടാത്ത സാഹചര്യം മുൻനിർത്തിയായിരുന്നു പഠനം.

31 മുതൽ 98 ശതമാനംവരെ പെൺകുട്ടികൾ വിവാഹത്തിന് താൽപ്പര്യപ്പെടുന്നില്ലെന്നാണ് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നത്. കുടുംബ ജീവിതത്തിന്റെ ഉത്തരവാദിത്തം നിർവഹിക്കാനുള്ള വിമുഖത, ഗർഭം ധരിക്കുന്നതിലെ താൽപര്യക്കുറവ്, കുട്ടികളെ വളർത്തുന്നതിനുള്ള മടി തുടങ്ങിയവയാണ് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.

വിവാഹവും കുടുംബജീവിതവും വലിയ ദുരന്തമാണെന്ന പ്രചാരണവും പെൺകുട്ടികളെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. കുടുംബപ്രശ്‌നങ്ങളും കൊലപാതകങ്ങളും ആത്മഹത്യകളും സാമാന്യവൽക്കരിച്ചുള്ള വാർത്തകളും സിനിമകളും സമൂഹമാധ്യമങ്ങളും പെൺകുട്ടികളെ സ്വാധീനിക്കുന്നു.
നല്ല ബന്ധങ്ങൾക്കായുള്ള കാത്തിരിപ്പും വിവാഹം വൈകിപ്പിക്കുന്നു. പെൺകുട്ടികളിൽ ഭൂരിഭാഗം പേരും ചെറുപ്രായത്തിൽ വിവാഹത്തിന് സന്നദ്ധരല്ല. സാമ്പത്തികമായി സുരക്ഷിതത്വം നേടുന്നതിനും തനിച്ചുള്ള ജീവിതത്തിന്റെ സ്വാതന്ത്ര്യം കണക്കിലെടുത്തുമാണിത്. കേരളത്തിലെ പ്രമുഖ മാട്രിമോണിയൽ സ്ഥാപനങ്ങൾ, വെബ്‌സൈറ്റുകൾ, വർഷങ്ങളായി മാട്രിമോണിയൽ രംഗത്ത് പ്രവർത്തിക്കുന്നവർ എന്നിവരെ കേന്ദ്രീകരിച്ചായിരുന്നു പഠനം.

വിവാഹം നീട്ടിവെക്കുന്നതും വേണ്ടെന്നുവെക്കുന്നതും സമീപഭാവിയിൽ കേരളത്തിന്റെ വളർച്ച മുരടിപ്പിക്കുമെന്ന് ഡോ. എ. ടി. ജിതിൻ പറഞ്ഞു. അടുത്തുതന്നെ ഇതിന്റെ പ്രതിഫലനം സാമ്പത്തിക, സാമൂഹിക മേഖലകളിൽ ദൃശ്യമാകും. വൈകിയുള്ള വിവാഹം ഗർഭം ധരിക്കാനുള്ള സാധ്യത കുറയ്ക്കുന്നതിനാൽ കുട്ടികളുടെ എണ്ണം കുറയുന്നതിനും കാരണമാകുന്നു. ഇത് കുടുംബഘടനയിലും സമൂഹ ഘടനയിലും മാറ്റം സൃഷ്ടിക്കുമെന്നും പഠനത്തിൽ പറയുന്നു.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/B5cRGSkveuO5fUeQTErqlq


Latest Related News