Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യു.എ.ഇയിലും ഭൂചലനം,നാശനഷ്ടങ്ങൾ ഇല്ല

May 24, 2021

May 24, 2021

ദുബായ് : ഒമാൻ കടലിൽ തുടർ ഭൂചലനം അനുഭവപ്പെട്ടതിനു പിന്നാലെ  യുഎഇയില്‍ രണ്ടു തവണയായി ഭൂചലനമുണ്ടായി.കാര്യമായ നാശനഷ്ടമോ ആളപായമോ റിപോര്‍ട്ട് ചെയ്തിട്ടില്ല. പ്രാദേശിക സമയം രാവിലെ 4.54 നാണ് റിക്ടര്‍ സ്‌കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനമുണ്ടായത്. രാവിലെ 7:24നാണ് റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത് ഭൂചലനമുണ്ടായത്. ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്കനുസരിച്ച്‌ ദിബ്ബ അല്‍ ഫുജൈറ ഭാഗത്താണ് ഭൂചലനം രേഖപ്പെടുത്തിയിട്ടുള്ളത്. 5 കിലോമീറ്റര്‍ ചുറ്റളവില്‍ പ്രദേശവാസികള്‍ക്ക് ഭൂചലനം അനുഭവപ്പെട്ടതായും നാശനഷ്ടങ്ങളോ പരിക്കുകളോ രേഖപ്പെടുത്തിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

ന്യൂസ്‌റൂം വാട്സ്ആപ് ഗ്രൂപ്പിൽ പുതുതായി ചേരാൻ

https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News