Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
ദുബായില്‍ സ്കൂള്‍ ബസ് ടാങ്കറുമായി കൂട്ടിയിടിച്ചു,15 കുട്ടികള്‍ക്ക് പരിക്ക്

September 09, 2019

September 09, 2019

ദുബായ്: സ്കൂള്‍ ബസും ടാങ്കറും കൂട്ടിയിടിച്ച് 15 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. അല്‍ വര്‍ഖ അവര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പെട്ടത്. ഇന്ന്(തിങ്കളാഴ്ച) രാവിലെ സ്കൂള്‍ ബസ്, വാട്ടര്‍ ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു. അല്‍ റെബാത് റോഡിലേക്കുള്ള ക്രോസിങില്‍ ബിസിനസ് ബേയിലായിരുന്നു അപകടം.

15 കുട്ടികള്‍ക്ക് ചെറിയ പരിക്കുകളേറ്റിട്ടുണ്ടെന്ന് ദുബായ് പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചു. രണ്ട് കുട്ടികള്‍ക്ക്  നിസാര പരിക്കുകളുണ്ട്. ബസിലെ സൂപ്പര്‍വെസര്‍മാരിലൊരാള്‍ക്കും ഡ്രൈവര്‍ക്കും സാരമായ പരിക്കുണ്ട്. എല്ലാവരെയും റാഷിദ് ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കി. അപകട സ്ഥലത്തുനിന്നുള്ള വീഡിയോ ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു.

രാവിലെ സ്കൂളിലേക്കുള്ള യാത്രയ്ക്കിടെ തങ്ങളുടെ ഒരു ബസ് അപകടത്തില്‍പെട്ടെന്നും എന്നാല്‍ വിദ്യാര്‍ത്ഥികളെല്ലാം സുരക്ഷിതരാണെന്നും സ്കൂള്‍ അധികൃതര്‍ സ്ഥിരീകരിച്ചു. എന്നാല്‍ കുറച്ച് വിദ്യാര്‍ത്ഥികള്‍ക്ക് നിസാരമായ പരിക്കുകളുണ്ട്. അവരെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. പിന്നീട് കുട്ടികളെയെല്ലാം തിരികെ സ്കൂളില്‍ കൊണ്ടുവന്നശേഷം സ്കൂള്‍ ഡോക്ടര്‍ വിശദമായി പരിശോധിച്ചുവെന്നും അധികൃതര്‍ അറിയിച്ചു.

അപകടത്തെതുടര്‍ന്ന് ദീര്‍ഘനേരം ഗതാഗതക്കുരുക്കുണ്ടായി. തുടര്‍ന്ന് മറ്റ് വഴികളിലൂടെ യാത്ര ചെയ്യണമെന്ന് പൊലീസ് ജനങ്ങള്‍ക്ക് അറിയിപ്പ് നല്‍കിയിരുന്നു. അപകടത്തില്‍ പെട്ട രണ്ട് വാഹനങ്ങളും പിന്നീട് സ്ഥലത്തുനിന്ന് പൊലീസ് നീക്കം ചെയ്തു. ഗതാഗതം പൂര്‍വസ്ഥിതിയിലായെന്നും അധികൃതര്‍ അറിയിച്ചു. 


Latest Related News