Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായ് കെ.എം.സി.സിയിൽ ഭിന്നിപ്പ് രൂക്ഷം,യോഗത്തിനിടെ കയ്യാങ്കളി

August 31, 2019

August 31, 2019

ദുബായ് : തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ ചിലരെ നേതൃത്വം അവഗണിക്കുന്നുവെന്നാരോപിച്ച്  ദുബായ് കെ എം സി സിയിലുണ്ടായ വാക്കേറ്റം  കയ്യാങ്കളിയിൽ കലാശിച്ചു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പലരും പങ്കുവെച്ചിട്ടുണ്ട്. കെ എം സി സി ആസ്ഥാനത്ത് കഴിഞ്ഞ ദിവസമുണ്ടായ യോഗത്തിനിടെ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞിണ്ടായ വാക്കേറ്റം കൂട്ടത്തല്ലിലെത്തുകയായിരുന്നു.

https://www.facebook.com/shihab.kp.50/videos/2187669164675887/

ആറ് മാസത്തോളമായി തുടരുന്ന വിഭാഗീയതയാണ് സംഘര്‍ഷത്തിലെത്തിയതെന്നാണ് വിവരം.
കഴിഞ്ഞ ഫെബ്രുവരിയിലാണ് കെ എം സി സി പ്രസിഡന്റായി ഇബ്രാഹിം എളേറ്റിലിനെയും സെക്രട്ടറിയായി മുസ്തഫ വേങ്ങരയെയും ഹൈദരലി ശിഹാബ് തങ്ങള്‍ ചുമതലപ്പെടുത്തിയത്. എന്നാല്‍ ഇവരെ നിയമിച്ചതിനെതിരെ തുടക്കം മുതല്‍ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ടായിരുന്നു. അഭിപ്രായ ഭിന്നത സംഘര്‍ഷങ്ങളിലേക്ക് വഴിവച്ചിരുന്നുവെങ്കിലും ലീഗ് നേതൃത്വം ഇടപെട്ട് തണുപ്പിക്കുകയായിരുന്നു. ഇതിനിടെയാണ്  യോഗം കയ്യാങ്കളിയിലെത്തിയത്. 


Latest Related News