Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കെ.എം.സി.സിയിലെ കയ്യാങ്കളി,പാണക്കാട്ട് യോഗം ചേർന്നു

September 03, 2019

September 03, 2019

ദുബായ് : ദുബായ് കെഎംസിസിയിലെ  തർക്കവുമായി ബന്ധപ്പെട്ട് മുസ്‍ലിം ലീഗ് നേതാക്കൾ പാണക്കാട്ട് അടിയന്തരയോഗം ചേര്‍ന്നു. കഴിഞ്ഞ ദിവസം ദുബായ് കെ.എം.സി.സി യോഗം കയ്യാങ്കളിയില്‍ കലാശിച്ചിരുന്നു. ഇത് ചര്‍ച്ച ചെയ്യാനാണ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയില്‍ യോഗം ചേര്‍ന്നത്.

തെരഞ്ഞെടുക്കപ്പെട്ട ജില്ലാ കമ്മറ്റി അംഗങ്ങളില്‍ ചിലരെ നേതൃത്വം അവഗണിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഒരു വിഭാഗം പ്രവർത്തകർ യോഗം അലങ്കോലപ്പെടുത്തിയത്. ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ യോഗത്തിലാണ് പ്രശ്നമുണ്ടായത്. ഇത് മൂന്നാം തവണയാണ് ദുബായ് കെ.എം.സി.സിയിൽ ഇത്തരത്തില്‍ യോഗങ്ങൾ അലങ്കോലപ്പെടുന്നത്.


Latest Related News