Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
ദുബൈയില്‍ സര്‍ക്കാര്‍ സേവനങ്ങളില്‍ ഫീസിളവ്

July 31, 2021

July 31, 2021

ദുബൈ: ദുബൈയില്‍ നിരവധി സര്‍ക്കാര്‍ സേവനങ്ങളില്‍ ഫീസിളവ് പ്രഖ്യാപിച്ച് മാതൃക കാട്ടി ഭരണാധീകാരി. എമിറേറ്റില്‍ 88 സര്‍ക്കാര്‍ സേവനങ്ങള്‍ക്കാണ് ഫീസിളവ് പ്രഖ്യാപിച്ചത്.ദുബൈ നഗരസഭ മുതല്‍ റോഡ ഗതാഗത അതോറിറ്റി (ആര്‍.ടി.എ) വരെയുള്ള വകുപ്പുകളിലാണ് ദുബൈ കിരീടാവകാശിയും എകസിക്യൂട്ടിവ കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ ഹംദാന്‍ ബിന്‍ മുഹമ്മദ ബിന്‍ റാശിദ ആല്‍ മകതൂം ഇളവുകള്‍ പ്രഖ്യാപിച്ചത്. ദുബൈയിലെ ബിസിനസ് എളുപ്പമാക്കാനും ജീവിതച്ചെലവ് കുറക്കാനും ലക്ഷ്യമിട്ടാണ് വിവിധ വകുപ്പുകള്‍ ഫീസില്‍ ഇളവ് നല്‍കാന്‍ തീരുമാനിച്ചത്.ദുബൈ നഗരസഭ, ദുബൈ ഇക്കണോമി, ആര്‍.ടി.എ, ടൂറിസം വകുപ്പ്, കോടതികള്‍, ഹെല്‍ത്ത് അതോറിറ്റി തുടങ്ങിയ വകുപ്പുകളിലെല്ലാം ഫീസിളവുണ്ടാകും. ദുബൈ മാരിടൈം സിറ്റി അതോറിറ്റി റെസിഡന്റ് വിസക്കും വിസ പുതുക്കാനുമുള്ള ഫീസുകള്‍ കുറക്കും. നഗരസഭയുടെ ലേബര്‍ സപ്ലൈ റൂമുകള്‍ക്ക് ഈടാക്കുന്ന ഫീസ്, ചെക്ക് റീ ഇഷ്യൂ, അടിയന്തര മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ഹെല്‍ത്ത് കാര്‍ഡ് പുതുക്കല്‍ എന്നിവക്കുള്ള ഫീസുകളും കുറയും. ദുബൈ വിനോദസഞ്ചാര വകുപ്പിന്റെ ടൂറിസം പെര്‍മിറ്റ്, നഷടപ്പെട്ട പെര്‍മിറ്റ് മാറ്റി നല്‍കല്‍, 16 വയസ്സിന് താഴെയുള്ളവര്‍ക്ക് നല്‍കുന്ന ടൂറിസം പെര്‍മിറ്റ്, ഫാഷന്‍ ഷോ അനുമതി എന്നിവക്ക് ഈടാക്കുന്ന ഫീസിലും ഇളവുണ്ട.   ട്രാഫിക് ഫയല്‍ ട്രാന്‍സഫര്‍, നിര്‍മാണത്തിന താല്‍ക്കാലികമായി റോഡ് അടക്കല്‍, വിനോദ ബൈക്ക് എന്നിവക്ക് ഈടാക്കുന്ന ഫീസുകള്‍ കുറക്കും. ബ്രോക്കര്‍ കാര്‍ഡ്, റിയല്‍ എസറ്റേറ്റ് ഏജന്റ് കാര്‍ഡ് എന്നിവക്ക് ഈടാക്കുന്ന ഫീസ് ദുബൈ ലാന്‍ഡ് ഡിപ്പാര്‍ട്‌മെന്റ കുറക്കും. ദുബൈ കോടതികള്‍ സിവില്‍ കേസ് വിധിപകര്‍പ്പ് സാക്ഷ്യപ്പെടുത്താനുള്ള ഫീസില്‍ ഇളവ നല്‍കും. ദുബൈ ആരോഗ്യ വകുപ്പ മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിന് ഈടാക്കുന്ന ഫീസില്‍ ഇളവ് നല്‍കും. ബിസിനസ് കേന്ദ്രങ്ങളുടെ  ലൈസന്‍സ് എടുക്കാനും പുതുക്കാനും ദുബൈ സാമ്പത്തിക വകുപ്പ് ഈടാക്കുന്ന ഫീസ് കുറക്കും.  

 


Latest Related News