Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ കണ്ണൂർ സ്വദേശിക്ക് 8 കോടിയിലേറെ രൂപയുടെ ഭാഗ്യസമ്മാനം

July 07, 2023

July 07, 2023

ന്യൂസ്‌റൂം ബ്യുറോ 

ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര്‍ ഫൈനെസ്റ്റ് സര്‍പ്രൈസ് പ്രമോഷന്‍ നറുക്കെടുപ്പില്‍ മലയാളിക്കു 8 കോടിയിലേറെ രൂപ (10 ലക്ഷം ഡോളര്‍) സമ്മാനം.
12 വര്‍ഷമായി അബുദാബിയിൽ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ കണ്ണൂര്‍ സ്വദേശി മണി ബാലരാജാ(36)ണ് കോടികള്‍ നേടിയ മലയാളി ഭാഗ്യശാലി.. ഇദ്ദേഹം കഴിഞ്ഞ മാസം 23ന് ഓണ്‍ലൈനിലൂടെ വാങ്ങിയ 428 സീരീസിലെ 0405 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. നാല് സുഹൃത്തുക്കളുമായാണ് ടിക്കറ്റ് വാങ്ങിയത്. കഴിഞ്ഞ 2 വര്‍ഷമായി ദുബായ് ഡ്യൂട്ടി ഫ്രീ പ്രമോഷനില്‍ പങ്കെടുക്കുന്നു.
1999-ല്‍ മില്ലേനിയം മില്യനയര്‍ പ്രമോഷന്‍ ആരംഭിച്ചതിന് ശേഷം ഒരു മില്യണ്‍ യു.എസ് ഡോളര്‍ നേടിയ 211-ാമത്തെ ഇന്ത്യന്‍ പൗരനാണ്  ബാലരാജ്.  ജര്‍മന്‍ പൗരനായ ജര്‍ഗന്‍ അലോയിസ് മഷൗവറിനും 10 ലക്ഷം ഡോളര്‍ സമ്മാനം ലഭിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  https://chat.whatsapp.com/GjQM19221WxKnWo2cdbsZe

 


Latest Related News