Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
ദുബൈയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് 1.20 കോടി നഷ്ടപരിഹാരം

August 02, 2021

August 02, 2021

ദുബൈ: ദുബൈയില്‍ വാഹനാപകടത്തില്‍ ഗരുതരമായി പരിക്കേറ്റ ആലപ്പുഴ സ്വദേശിക്ക് 1.20 കോടി നഷ്ടപരിഹാരം നല്‍കാന്‍ ദുബൈ കോടതി വിധി. ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശി റിജാസ് മുഹമ്മദ് കുഞ്ഞി(41)ക്കാണ് ആറുലക്ഷം ദിര്‍ഹം(1.20 കോടി) നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചത്. ഒരു വര്‍ഷത്തോളം നടത്തിയ നിയമ പോരാട്ടത്തിന് ഒടുവിലാണ് അനുകൂല വിധി. 2020 ജനുവരി 12ന് അല്‍ ഐന്‍,അബൂദബി റോഡില്‍ റിജാസ് ഓടിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. എതിരേ വന്ന വാഹനത്തിന്റെ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് ബോധ്യപ്പെട്ട ട്രാഫിക് ക്രിമിനല്‍ കോടതി ഡ്രൈവര്‍ക്ക് 5,000 ദിര്‍ഹം പിഴയും വിധിച്ചു.

 


Latest Related News