Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
ദുബായിലുള്ളവർ കൂടെത്താമസിക്കുന്നവരുടെ വിവരങ്ങൾ ഉടൻ രജിസ്റ്റർ ചെയ്യണമെന്ന് നിർദേശം

September 25, 2022

September 25, 2022

ന്യൂസ്‌റൂം ബ്യുറോ
ദുബായ് : ഫ്‌ളാറ്റുകളിലും വില്ലകളിലും താമസിക്കുന്നവർ ഉടൻ ഒപ്പം താമസിക്കുന്നവരുടെ പേരുവിവരങ്ങൾ മൊബൈൽ ആപ്പ് വഴി രജിസ്റ്റർ ചെയ്യണമെന്ന് നിർദേശം.ലാൻഡ് ഡിപ്പാർട്ടുമെന്റാണ് ഇതുസംബന്ധിച്ച അടിയന്തിര നിർദേശം  പുറപ്പെടുവിച്ചത്. രണ്ടാഴ്ചക്കകം ഒപ്പം താമസിക്കുന്ന വരുടെ വിവരങ്ങൾ ഇടപാടുകൾക്ക് ഉപയോഗിക്കുന്ന ദുബൈ റെസ്റ്റ് എന്ന മൊബൈൽ ആപ്പ്  വഴി രജിസ്റ്റർ ചെയ്യണം.

ദുബായ് എമിറേറ്റിൽ കെട്ടിടം വാടകക്ക് എടുത്ത് താമസിക്കുന്നവർ, ഫ്‌ളാറ്റുകൾ സ്വന്തമായുള്ളവർ, റിയൽഎസ്റ്റേറ്റ് സ്ഥാപനങ്ങൾ എന്നിവക്കെല്ലാം ഇതുസംബന്ധിച്ച് ലാൻഡ് ഡിപ്പാർട്ടുമെന്റ് സർക്കുലർ അയച്ചിട്ടുണ്ട്. കെട്ടിടത്തിൽ തനിക്കൊപ്പം താമസിക്കുന്ന കുടുംബാംഗങ്ങളുടെയും  മറ്റുള്ളവരുടെയും പേര് വിവരങ്ങൾ,അവരുടെ എമിറേറ്റ്‌സ് ഐഡി ഉൾപ്പെടെയാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഒപ്പം താമ സിക്കുന്നവരുടെ വിവരങ്ങൾ സഹിതമാകും ഇനി മുതൽ വാടകകരാറുകൾ തയാറാക്കുക എന്നാണ് വിവരം. ഒരിക്കൽ രജിസ്റ്റർ ചെയ്ത പേരുകൾ ഇതിൽ  നിന്ന് ഒഴിവാക്കാനും സൗകര്യമുണ്ടാകും.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News