Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായിൽ പറക്കും ടാക്സി സ്റ്റഷനുകളുടെ മാതൃകയ്ക്ക് അംഗീകാരം,മൂന്നു വർഷത്തിനകം യാത്രക്കാരുമായി പറക്കും

February 13, 2023

February 13, 2023

ന്യൂസ്‌റൂം ബ്യുറോ
ദുബായ്: ദുബായില്‍ പുതിയ എയര്‍ ടാക്സി സ്റ്റേഷനുകളുടെ രൂപകല്പനയ്ക്ക് യുഎഇ വൈസ് പ്രസിഡണ്ടും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്‍കി. മൂന്ന് വര്‍ഷത്തിനുള്ളില്‍ എയര്‍ ടാക്സി സര്‍വീസ് ആരംഭിക്കുമെന്ന് അദ്ദേഹം ട്വിറ്ററില്‍ അറിയിച്ചു.

ലോകം മുഴുവന്‍ കാത്തിരിക്കുന്ന ഒന്നാണ് ഫ്‌ലൈയിങ് ടാക്‌സികള്‍ അല്ലെങ്കില്‍ ഏരിയല്‍ ടാക്‌സികള്‍ എന്ന സേവനം. കനത്ത ഗതാഗതക്കുരുക്കില്‍ ഇത്രയേറെ ആശ്വാസം നല്‍കുന്ന മറ്റൊരു കണ്ടുപിടിത്തം ഉണ്ടാവില്ല. എന്നാൽ എപ്പോൾ  പ്രയോഗത്തില്‍ വരും എന്ന് കാത്തിരിക്കുന്ന ദുബായ് നിവാസികള്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്ന വാര്‍ത്തയാണ് ഇപ്പോൾ പുറത്തുവന്നത്..

വെര്‍ട്ടിപോര്‍ട്‌സ് എന്നാണ് ഈ ഫ്‌ലൈയിങ് ടാക്‌സി സ്റ്റേഷനുകള്‍ക്ക് നല്‍കിയിട്ടുള്ള പേര്. ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് വെര്‍ട്ടിപോര്‍ട്‌സിന്റെ രൂപരേഖ തയ്യാറാക്കിയത്. ഇതിന്റെ മാതൃക ദുബായില്‍ നടക്കുന്ന വേള്‍ഡ് ഗവണ്‍മെന്റ് സമ്മിറ്റ് 2023 ല്‍ പ്രദര്‍ശിപ്പിച്ചിട്ടും ഉണ്ട്.

ഇത് നടപ്പിലാവുന്നതോടെ,വെര്‍ട്ടിപോര്‍ട്ടുകളുടെ പൂര്‍ണമായി വികസിപ്പിച്ച ശൃംഖലയുള്ള ലോകത്തിലെ ആദ്യ നഗരമായി ദുബായ മാറും.. എയര്‍ ടാക്‌സികളില്‍ മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയുണ്ടായിരിക്കും. പരമാവധി റേഞ്ച് 241 കിലോമീറ്റര്‍. ഒരു പൈലറ്റിനും നാല് യാത്രക്കാര്‍ക്കും ഇരിക്കാനുള്ള സംവിധാനമാണ് എയര്‍ ടാക്‌സിയിലുള്ളത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News