Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ശൈഖ് ഹംദാൻ ബിൻ റാശിദ് അൽ മക്തൂമിന് വിട, ദുബായിൽ മൂന്നു ദിവസം ഔദ്യോഗിക അവധി 

March 24, 2021

March 24, 2021

ദുബായ് : ദുബായ്  ഉപ ഭരണാധികാരിയും യുഎഇ ധനകാര്യ വ്യവസായ മന്ത്രിയുമായിരുന്ന ശൈഖ് ഹംദാൻ ബിൻ റാശിദ് അൽ മക്തൂമിന്റെ നിര്യാണത്തെ തുടർന്ന് ദുബായിൽ പത്തു ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. വ്യാഴാഴ്ച മുതൽ മൂന്നു ദിവസം ദുബായിലെ സർക്കാർ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കും.യുഎഇ സുവർണ ജൂബിലി ആഘോഷ പരിപാടികൾക്കൊരുങ്ങുന്ന വേളയിലാണ് ശൈഖ് ഹംദാന്റെ വിയോഗം.

 യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് തന്റെ പ്രിയ സഹോദരന്റെ വിയോഗ വാർത്ത പങ്കുവെച്ചത്.

ശൈഖ് ഹംദാൻ 1971 ൽ യുഎഇയുടെ ആദ്യത്തെ ധനകാര്യ വ്യവസായ മന്ത്രിയായി. യു.എ.ഇ സമ്പദ് ഘടനക്ക് ദിശാബോധം പകരുന്നതിലും മുന്നേറ്റം ഉറപ്പാക്കുന്നതിലും നിർണായക പങ്ക് വഹിച്ച നേതാവ് കൂടിയാണ് വിടവാങ്ങുന്നത്.ശൈഖ് റാശിദ് ബിൻ സഈദ് അൽ മക്തൂമിന്റെ രണ്ടാമത്തെ മകനാണ് ശൈഖ് ഹംദാൻ. 1945 ഡിസംബർ 25ന് ജനനം.

അൽ-അഹ്ലിയ സ്കൂളിൽ പ്രാഥമിക സ്കൂൾ വിദ്യാഭ്യാസം. തുടർന്ന് കേംബ്രിഡ്ജിലെ ബെൽ സ്കൂൾ ഓഫ് ലാംഗ്വേജസിൽ ഉപരി പഠനം.

ദുബൈ മുനിസിപ്പാലിറ്റിയുടെ ചെയർമാനായും പ്രവർത്തിച്ചു. ദുബൈ മുനിസിപാലിറ്റി, ആൽ മക്തൂം ഫൗണ്ടേഷൻ, ദുബൈ അലൂമിനിയം ആൻഡ് നാചുറൽ ഗ്യാസ് കമ്പനി, ദുബൈ വേൾഡ് ട്രേഡ് സെൻറർ തുടങ്ങിയ ഉന്നത സ്ഥാപനങ്ങളുടെ മേധാവി എന്നനിലയിലും വലിയ സംഭാവനയാണ് നൽകിയിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക    


Latest Related News