Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഡ്രോൺ സാന്നിധ്യം സംശയിച്ച് ഷാർജ വിമാനത്താവളത്തിൽ നിന്നുള്ള വിമാനങ്ങൾ വഴിതിരിച്ചു വിട്ടു 

November 28, 2019

November 28, 2019

ഷാർജ : ഡ്രോണുകളുടെ സാന്നിധ്യം സംശയിക്കുന്നതിനാൽ ഷാർജ വിമാനത്താവളത്തിൽ നിന്നുള്ള ഏതാനും വിമാന സർവീസുകൾ വഴിതിരിച്ചു വിട്ടു. ഇന്ന് രാവിലെയാണ് വിമാനത്താവളത്തിന്റെ പരിസരത്ത് അജ്ഞാത ഡ്രോണുകൾ പ്രവർത്തിക്കുന്നതായി സംശയിച്ചത്. ഇതേ തുടർന്ന് രാവിലെ 7 നും 9 മണിക്കുമിടയിൽ ഷാർജയിൽ ഇറങ്ങേണ്ടിയിരുന്ന എയർ അറേബ്യയുടെ ആറ് വിമാനങ്ങൾ റാസൽഖൈമയിലേക്ക് വഴിതിരിച്ചു വിടുകയായിരുന്നു. എന്നാൽ ഇതിനു ശേഷം ഷാർജ വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലായിട്ടുണ്ട്.

യാത്രക്കാരെ വിവരം അറിയിച്ചതിനു ശേഷമാണ് പൈലറ്റ് വിമാനം റാസൽഖൈമയിലേക്ക് ഗതി മാറ്റിയത്. ഷാർജ വിമാനത്താവളത്തിന്റെ വ്യോമപരിധിയിൽ ഡ്രോൺ ശ്രദ്ധയിൽ പെട്ടതായി വിമാനത്തിലെ പൈലറ്റ് യാത്രക്കാരെ അറിയിച്ചിരുന്നതായി വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരി ട്വീറ്റ് ചെയ്തു. എട്ടു വിമാനങ്ങൾ വഴി തിരിച്ചു വിട്ടതായി പൈലറ്റ് അറിയിച്ചതായും മറ്റു വിമാനങ്ങൾ ഏതു എമിറേറ്റുകളിലേക്കാണ് പോയതെന്ന് അറിയില്ലെന്നും ട്വീറ്റിൽ പറയുന്നു. ഡ്രോൺ സാന്നിധ്യം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് കഴിഞ്ഞ സെപ്തംബറിൽ ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനം അൽപ സമയത്തേക്ക് നിർത്തിവെച്ചിരുന്നു.


Latest Related News