Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഷാർജയിൽ ഡ്രൈവിങ് ലൈസൻസ് വേണോ? മലപ്പുറത്തേക്ക് ചെല്ലൂ 

February 13, 2020

February 13, 2020

ഷാർജ :  ഷാര്‍ജയില്‍ ഡ്രൈവര്‍ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഇനി കേരളത്തില്‍ തന്നെ  ഡ്രൈവിങ് പഠിച്ച് ലൈസൻസ് സ്വന്തമാക്കാം. ജോലി ലഭിച്ച്‌ വിദേശത്ത് എത്തിയശേഷം ലൈസന്‍സ് കരസ്ഥമാക്കാനുള്ള വർധിച്ച പണച്ചിലവും മറ്റു ബുദ്ധിമുട്ടുകളും ഇതോടെ ഒഴിവാകും. കേരളത്തില്‍ തന്നെ ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവിങ് പരിശീലിക്കാനാണ് അധികൃതർ സൗകര്യം ഒരുക്കുന്നത്.

കേരളത്തിലെയും വിദേശത്തെയും ഡ്രൈവിങ് രീതി വ്യത്യസ്തമായതിനാല്‍ പൊതുനിരത്തിലൂടെയുള്ള പരിശീലനം ഇവിടെ സാധ്യമല്ല. അതിനാല്‍ ഒരു പ്രത്യേക കേന്ദ്രമാണ് പരിശീലനത്തിന് ഒരുക്കുക. ഷാര്‍ജ ഭരണകൂടവുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 35 കോടി രൂപ ചെലവിലാണ് പരിശീലനകേന്ദ്രമൊരുക്കുന്നത്.

മലപ്പുറത്ത് ഇന്‍കെലിന്റെ 25 ഏക്കര്‍ സ്ഥലം ഇതിനായി തിരഞ്ഞെടുത്തിട്ടുണ്ട്. ഈസ്ഥലത്ത് വിദേശമാതൃകയിലുള്ള ട്രാക്കും പാര്‍ക്കിങ് കേന്ദ്രങ്ങളും സിഗ്നലുകളും സജ്ജീകരിക്കും. ഇവിടെ  വച്ചായിരിക്കും രണ്ടു ഘട്ടങ്ങളിലായുള്ള പരിശീലനവും പരീക്ഷകളും നടത്തുക. ഇവ ഷാര്‍ജയിലെ അധികാരികള്‍ക്ക് അവിടെയിരുന്നു നിരീക്ഷിക്കാന്‍ സംവിധാനമുണ്ടാവും. അവസാനവട്ട ടെസ്റ്റ് മാത്രമായിരിക്കും ഷാര്‍ജയില്‍ നടത്തുക. അതിനുള്ള തീയതി കേരളത്തില്‍ നിന്ന് എടുത്തുപോകാം.


Latest Related News