Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ആരോഗ്യരംഗത്തെ സേവനം; ഫോബ്‌സ് പട്ടികയില്‍ മിഡിലീസ്റ്റിലെ ആദ്യ പത്തില്‍ ഇടംപിടിച്ച് ഡോ. ഷംഷീര്‍ വയലില്‍

March 14, 2023

March 14, 2023

ന്യൂസ്‌റൂം ബ്യൂറോ
അബുദാബി: ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏറ്റവും സ്വാധീനമുള്ള 100 പേരുടെ ഫോബ്‌സ് റാങ്കിംഗില്‍ ഇടംപിടിച്ച് പ്രവാസി സംരംഭകന്‍ ഡോ. ഷംഷീര്‍ വയലില്‍. മിഡിലീസ്റ്റിലെ ഫോബ്‌സ് റാങ്കിംഗില്‍ ആദ്യ പത്തിലെത്തുന്ന ഇന്ത്യക്കാരന്‍ കൂടിയാണ് മലയാളിയായ ഡോ. ഷംഷീര്‍ വയലില്‍. ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് സ്ഥാപകനും ചെയര്‍മനുമാണ്.

മിഡിലീസ്റ്റിലെ ഏറ്റവും വലുതും സ്വാധീനമുള്ളതുമായ ആരോഗ്യസ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെ ഉള്‍പ്പെടുത്തിയാണ് ഫോബ്‌സ് പട്ടിക തയാറാക്കിയത്. ബിസിനസ്സിന്റെ വലുപ്പം, വരുമാനം, ആസ്തി, പ്രവര്‍ത്തനങ്ങളുടെ വൈവിധ്യം, അനുഭവസമ്പത്ത്, സ്വാധീനം, നേട്ടങ്ങള്‍ എന്നിവ വിലയിരുത്തിയാണ് റാങ്കിംഗ്. മിഡിലീസ്റ്റിലെ ഏറ്റവും വലിയ ആരോഗ്യ സേവനദാതാലായ ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സ് കഴിഞ്ഞ അബുദാബി സെക്യൂരിറ്റിസ് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തതോടെ ഡോ. ഷംഷീറിന്റെ ആസ്തി 2.3 ബില്യണ്‍ ഡോളറായി ഉയര്‍ന്നുവെന്ന് ഹോബ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. 

മിഡിലീസ്റ്റില്‍ 16 ആശുപത്രികളും 23 മെഡിക്കല്‍ സെന്റ്‌റുകളുമാണ് ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സിന് കീഴിലുള്ളത്. ഓണ്‍സൈറ്റ് മെഡിക്കല്‍ സേവന ദാതാവായ ആര്‍.പി.എം, പ്രമുഖ ഔഷധ ഉല്പാദന കമ്പനിയായ ലൈഫാര്‍മ എന്നിവയുടെ സ്ഥാപകനും വിദ്യാഭ്യാസ നിക്ഷേപ സ്ഥാപനമായ അമാനത് ഹോള്‍ഡിങ് സിന്റെവൈസ് ചെയര്‍മാനുമാണ് ഡോ. ഷംഷീര്‍ വയലില്‍
 


Latest Related News