Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
അബുദാബിയിൽ മലയാളി ദമ്പതികളുടെ മരണം,ദുരൂഹത നീക്കാൻ പോലീസ് അന്വേഷണം തുടങ്ങി 

July 26, 2020

July 26, 2020

അബുദാബി : അബുദാബിയില്‍ മലയാളി ദമ്ബതികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.കോഴിക്കോട് മലാപ്പറമ്പ് ഫ്‌ളോറികന്‍ ഹില്ലില്‍ ജനാര്‍ദ്ദനന്‍ പട്ടേരി (57), ഭാര്യ മിനിജ ജനാര്‍ദ്ദനന്‍ (52) എന്നിവരെയാണു  ഞായറാഴ്ച അബൂദബി മദീന സായിദിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പരാധീനതകൾ കാരണം ജീവനൊടുക്കിയതാണെന്നാണു പുറത്തുവന്ന ആദ്യ സൂചനകള്‍.

എന്നാല്‍, നല്ല നിലയില്‍ ജീവിക്കുകയായിരുന്ന ഇരുവരും ജീവനൊടുക്കാനുള്ള സാഹചര്യം എന്താണെന്ന് മനസിലാകാതെ ആശ്ചര്യപ്പെടുകയാണ് സുഹൃത്തുക്കളും ബന്ധുക്കളും. തങ്ങളുടെ പ്രിയ സുഹൃത്തിന്റെയും ഭാര്യയുടെയും അപമൃത്യുവിന്റെ ഞെട്ടലില്‍ നിന്ന് യുഎഇയിലെ മലയാളി സമൂഹവും ഇതുവരെ മോചിതരായിട്ടില്ല.

വര്‍ഷങ്ങളായി യുഎഇയിലുള്ള ജനാര്‍ദനന്‍ അബുദാബിയിലെ ഒരു ട്രാവല്‍സില്‍ അക്കൗണ്ടന്റായിരുന്നു. ഭാര്യ മിനിജ സ്വകാര്യ കമ്പനിയിൽ ഓഡിറ്റിങ് അസിസ്റ്റന്റും. ഏകമകൻ  സുഹൈല്‍ ജനാര്‍ദ്ദനന്‍ അബുദാബിയില്‍ പഠിച്ച ശേഷം ഓസ്‌ട്രേലിയയിലാണ് ഉപരിപഠനം നടത്തിയത്.. പിന്നീട് ബംഗളുരു എച്ച്‌പിയില്‍ ജോലിയില്‍ പ്രവേശിപ്പിച്ചു. വളരെ സന്തോഷകരമായ കുടുംബമായിരുന്നു ഇവരുടേതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു.

ജനാർദനും ഭാര്യക്കും മികച്ച ജോലിയും ശമ്പളവുമാണുള്ളത്. ഏക മകനും നല്ല ജോലിയിലാണ്. ഉയർന്ന നിലയിലാണ് കുടുംബം ജീവിച്ചിരുന്നത്.എന്നാൽ കോവിഡ് പ്രതിസന്ധി കാരണം ഈയിടെ ജനാർദനന് ജോലിനഷ്ടപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.താമസിച്ചിരുന്ന ഫ്‌ളാറ്റിന്റെ വാടക കുടിശിക ഉണ്ടായിരുന്നതായി കെട്ടിട ഉടമ പോലീസിനോട് പറഞ്ഞിരുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.അതേസമയം,ആത്മഹത്യ ചെയ്യാൻ തക്ക സാമ്പത്തിക പ്രശ്നങ്ങൾ ഇവർക്കുണ്ടായിരുന്നതായി അടുത്ത സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ അറിയില്ല. യഥാർത്ഥ വിവരങ്ങൾ പോലീസിന്റെ വിശദമായ അന്വേഷണത്തിലൂടെ പുറത്തുവരുമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News