Breaking News
ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി |
മികച്ച ക്രൈം ഫിക്ഷന്‍ നോവലിനുള്ള ഡി.സി ബുക്സിന്റെ പുരസ്‌കാരം ശിവന്‍ എടമനയുടെ 'ന്യൂറോ ഏരിയ'യ്ക്ക് 

December 19, 2020

December 19, 2020

കോട്ടയം: അഗതാ ക്രിസ്റ്റിയുടെ എഴുത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ഡി.സി ബുക്സ് നടത്തിയ ക്രൈം ഫിക്ഷന്‍ നോവല്‍ രചനാ മത്സരത്തില്‍ ശിവന്‍ എടമന രചിച്ച 'ന്യൂറോ ഏരിയ' മികച്ച നോവലായി തെരഞ്ഞെടുക്കപ്പെട്ടു. സംവിധായകന്‍ ജീത്തു ജോസഫാണ് ഫലപ്രഖ്യാനം നടത്തിയത്. 50,000 രൂപയും പ്രശസ്തിപത്രവുമാണ് സമ്മാനം. 

ഡോ. പി.കെ. രാജശേഖരന്‍, സി.വി ബാലകൃഷ്ണന്‍, ജി.ആര്‍ ഇന്ദുഗോപന്‍ എന്നിവരടങ്ങുന്ന സമിതിയാണ് വിജയിയെ തെരഞ്ഞെടുത്തത്. പുരസ്‌കാര വിതരണം 2021 ജനുവരി 12 ന് നടക്കും. 

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി മുചുകുന്ന് സ്വദേശിയായ ശിവന്‍ മലയാള മനോരമ ചില്‍ഡ്രന്‍സ് ഡിവിഷനില്‍ സീനിയര്‍ സബ് എഡിറ്ററാണ്.

ന്യൂറോ ഏരിയയ്ക്ക് പുറമേ  ഡാര്‍ക്ക് നെറ്റ് (ആദര്‍ശ് എസ്), ഡോള്‍സ് ( റിഹാന്‍ റാഷിദ്), കിഷ്‌കിന്ധയുടെ മൗനം (ജയപ്രകാശ് പാനൂര്‍) എന്നീ രചനകളാണ് ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചത്.


ന്യൂസ് റൂം ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


Latest Related News