Breaking News
ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  |
ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടതില്‍ താലിബാന്‍ മാപ്പു പറഞ്ഞു

July 17, 2021

July 17, 2021

കാബൂള്‍: ഇന്ത്യന്‍ ഫോട്ടോജേണലിസ്റ്റ് ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടതില്‍ താലിബാന്‍ മാപ്പു പറഞ്ഞു. അഫ്ഗാനിസ്താനില്‍ സര്‍ക്കാര്‍ സേനയും താലിബാനും തമ്മിലുള്ള പോരാട്ടത്തിനിടെയാണ് റോയിട്ടേഴ്സിന്റെ പുലിറ്റ്സര്‍ ജേതാവായ സിദ്ദീഖി കൊല്ലപ്പെട്ടത്.  ആക്രമണം നടക്കുന്ന സ്ഥലത്ത് എത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ നേരത്തെ അറിയിക്കേണ്ടിയിരുന്നുവെന്നും അദ്ദേഹത്തിന്റെ കാര്യത്തില്‍ അത് സംഭവിച്ചില്ലെന്നും താലിബാന്‍ വക്താവ് സബീഉല്ല മുജാഹിദ് പറഞ്ഞു. അഫ്ഗാനില്‍ യു എസ് സൈനിക പിന്‍മാറ്റത്തിനു പിന്നാലെ താലിബാന്‍ നീക്കങ്ങള്‍ റിപോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു ഡാനിഷ് സിദ്ദീഖി. അഫ്ഗാന്‍ സേനക്കൊപ്പം പാക് അതിര്‍ത്തിയോടു ചേര്‍ന്ന സ്പിന്‍ ബോള്‍ഡക് ജില്ലയില്‍ എത്തിയപ്പോഴാണ് സുരക്ഷ സേനയും താലിബാനുമായി നടന്ന ആക്രമണത്തില്‍ കഴിഞ്ഞ ദിവസം ഡാനിഷ് കൊല്ലപ്പെട്ടത്.

 


Latest Related News