Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദല്‍മ ജലമേളയോടനുബന്ധിച്ച് നാളെ മുതല്‍ സൗജന്യ ബോട്ട് സവാരി

April 27, 2023

April 27, 2023

ന്യൂസ്‌റൂം ബ്യൂറോ
അബുദാബി: ദല്‍മ റേസ് ഫെസ്റ്റിവലിനോടനുബന്ധിച്ച് വെള്ളിയാഴ്ച മുതല്‍ മെയ് 15 വരെ ദല്‍മ ഐലന്‍ഡ്-ജബന ധന്ന റൂട്ടില്‍ സൗജന്യ ബോട്ട് സവാരിയൊരുക്കി അബുദാബി മാരിടൈം. അല്‍ദഫ്ര മേഖലയിലെ ഭരണാധികാരികളുടെ പ്രതിനിധിയായ ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തിലാണ് ദല്‍മ ജലമേള നടക്കുന്നത്. 60 അടി നീളമുള്ള പരമ്പരാഗത പായ്ക്കപ്പല്‍ മത്സരത്തില്‍ മൂവായിരത്തിലേറെ നാവികര്‍ പങ്കെടുക്കും. 125 കി.മീറ്ററാണ് യാത്രാദൂരം.

സന്ദര്‍ശകര്‍ക്കായി ഒട്ടേറെ പരിപാടികള്‍ മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. യു.എ.ഇയുടെ പൈതൃകം യുവാക്കളിലേക്ക് പകരുകയാണ് ജലമേളയുടെ ലക്ഷ്യമെന്ന് അബുദാബി മാരിടൈം മാനേജിങ് ഡയറക്ടര്‍ ക്യാപ്റ്റന്‍ സെയിഫ് അല്‍ മഹീരി പറഞ്ഞു. മേള നടക്കുന്ന ദിവസങ്ങളില്‍ സൗജന്യ യാത്ര ഒരുക്കുന്നതിലൂടെ കൂടുതല്‍ പേര്‍ക്ക് മേള ആസ്വദിക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു. വെബ്‌സൈറ്റ് വഴി എല്ലാവര്‍ക്കും സൗജന്യമായി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. കള്‍ചറല്‍ പ്രോഗ്രാംസ് ആന്‍ഡ് ഹെറിറ്റേജ് ഫെസ്റ്റിവല്‍സ് കമ്മിറ്റി അബുദാബി, അബുദാബി മറൈന്‍ സ്‌പോര്‍ട്‌സ് ക്ലബ്, അബുദാബി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News