Breaking News
ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  |
കോവിഷീൽഡ്‌ വാക്സിൻ രണ്ടാമത്തെ ഡോസിന് ഇത്രയും നീണ്ട ഇടവേള എന്തിനാണെന്ന് ഹൈക്കോടതി

August 24, 2021

August 24, 2021

കൊച്ചി: കൊവിഡ് പ്രതിരോധത്തിനായുള്ള കൊവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാം ഡോസ് നല്‍കുന്നതിന് 84 ദിവസത്തെ ഇടവേള എന്തിനെന്ന് കേന്ദ്രത്തിനോട് ഹൈക്കോടതി.കൊവിഷീല്‍ഡ് രണ്ടാം ഡോസ് വാക്‌സിന്‍ 84 ദിവസം തികയുന്നതിന് മുമ്പ് ലഭ്യമാക്കന്‍ നടപടി വേണമെന്നാവശ്യപ്പെട്ടുളള ഹരജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം ആരാഞ്ഞത്.

വാക്‌സിന്റെ ഫലപ്രാപ്തിയാണോ അതോ വാക്‌സിന്റെ ലഭ്യതയുമായി ബന്ധപ്പെട്ടാണോ മാനദണ്ഡം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും കോടതി ചോദിച്ചു.ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.ഹരജി വീണ്ടും വ്യാഴാഴ്ച പരിഗണിക്കും.

നിലവില്‍ കൊവിഷീല്‍ഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതിനു ശേഷം 84 ദിവസത്തിനു ശേഷമാണ് രണ്ടാം ഡോസ് നല്‍കി വരുന്നത്.ആദ്യ ഡോസ് സ്വീകരിച്ചതിനു ശേഷം 84 ദിവസം കഴിയാതെ രണ്ടാം ഡോസ് എടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന് ഹരജിക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ കേന്ദ്ര മാനദണ്ഡപ്രകാരമാണ് വാക്‌സിന്‍ നല്‍കുന്നതെന്നാണ് സര്‍ക്കാരിന്റെ വാദം.തങ്ങളുടെ ജീവനക്കാർക്ക് കോവിഷീൽഡ്‌ വാക്സിന്റെ രണ്ടാമത്തെ ഡോസ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കിറ്റക്സ് കമ്പനിയാണ് ഹർജി നൽകിയത്.

അതേസമയം,ഗൾഫ് രാജ്യങ്ങളിലേക്ക് ഉൾപെടെ വിദേശ യാത്രക്കൊരുങ്ങുന്നവർക്ക് രണ്ടാമത്തെഡോസ് ലഭിക്കാൻ വൈകുന്നത് പ്രവാസികൾക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.പരസ്യങ്ങൾക്ക് 00974 66200167 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടുക. 

 


Latest Related News