Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
30 ദിവസം പഴക്കമുള്ള മൃതദേഹത്തിൽ കോവിഡിന്റെ സാന്നിധ്യം,ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദുബായിലെ ആരോഗ്യ വിദഗ്ധർ

September 14, 2021

September 14, 2021

ദുബൈ: മൃതശരീരത്തില്‍ 30 ദിവസം വരെ കൊവിഡ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി ദുബൈ പൊലീസിലെ ഫോറന്‍സിക് ഡോക്ടര്‍മാര്‍. അടുത്തിടെ മരണപ്പെട്ട രണ്ടുപേരുടെ മൃതദേഹങ്ങള്‍ പരിശോധിച്ച ശേഷമുള്ള വിലയിരുത്തലുകളാണ് ഡോക്ടര്‍മാര്‍ പുറത്തുവിട്ടത്.

ഒന്നാമത്തെ കേസില്‍ കടലില്‍ മുങ്ങി മരിച്ച ഒരാളുടെ മൃതദേഹം 30 ദിവസത്തിലേറെ പഴക്കമുള്ള നിലയില്‍ കണ്ടെത്തി. കടലില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തിയ മൃതദേഹം പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ കൊവിഡ് പോസിറ്റീവായിരുന്നു. മറ്റൊരു കേസില്‍ 17 ദിവസങ്ങളായി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹത്തിലും കൊവിഡ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി ദുബൈ പൊലീസിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് 'ഖലീജ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു.

തങ്ങളുടെ പരിശോധനാ ഫലങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും സ്‌പെഷ്യലൈസ്ഡ് ജേണലുകളില്‍ ഈ വിവരങ്ങള്‍ പ്രസിദ്ധീകരിക്കാനൊരുങ്ങുകയാണെന്നും ദുബൈ പൊലീസിന്റെ ക്രിമിനല്‍ എവിഡന്‍സ് ആന്‍ഡ് ക്രിമിനോളജി ജനറല്‍ വിഭാഗത്തിലെ ഫോറന്‍സിക് മെഡിസിന്‍ വിഭാഗം ഡയറക്ടര്‍ മേജര്‍ ഡോ.അഹ്മദ് അല്‍ ഹാഷെമി 'അല്‍ ബയാന്‍' ദിനപ്പത്രത്തോട് വ്യക്തമാക്കി. നിലവിലെ ഗവേഷണങ്ങള്‍ അനുസരിച്ച് ഭൂരിഭാഗം വൈറസുകളും മനുഷ്യന്‍ മരിക്കുന്നതോടെ നശിക്കും. അതിനാല്‍ തന്നെ ഈ കണ്ടെത്തല്‍ വേറിട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Latest Related News