Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കോവിഡ് വ്യാപനം കണ്ടെത്താൻ യു.എ.ഇ മൊബൈൽ ആപ്പ് പുറത്തിറക്കി 

April 15, 2020

April 15, 2020

ദുബായ് : കോവിഡിനെതിരെ ശക്തമായ പ്രതിരോധ നടപടികളുമായി മുന്നോട്ടു പോകുന്ന പല രാജ്യങ്ങളും രോഗബാധിതരെ കണ്ടെത്താൻ മൊബൈൽ ആപ്പുകൾ പുറത്തിറക്കാനുള്ള തിരക്കിലാണ്.ആൻഡ്രോയിഡ്,ഐ.ഒ.എസ് പ്ളേസ്റ്റോറുകളിൽ വിവിധ രാജ്യങ്ങൾക്കായി തയാറാക്കിയ കോവിഡ് ആപ്പുകൾ ഇപ്പോൾ ലഭ്യമാണ്.കോവിഡ് മഹാമാരിയുടെ പ്രഭവകേന്ദ്രമായ ചൈനയാണ്ഇതിന് തുടക്കമിട്ടത്.തുടർന്ന് സിംഗപ്പൂരും ഇന്ത്യയും ഖത്തറുമെല്ലാം വിവിധ പേരുകളിലുള്ള കോവിഡ് ആപ്പുകൾ പരീക്ഷിക്കുകയാണ്. കോവിഡിനെ പ്രതിരോധിക്കാൻ സേതു ആപ്പ് എല്ലാവരും ഡൗൺലോഡ് ചെയ്യണമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിരുന്നു.

ഖത്തർ ഇതിനായി തയാറാക്കിയ ഇഹ്തിറാസ്  കോവിഡ് പ്രതിരോധ മൊബൈൽ അപ് അടുത്ത ദിവസങ്ങളിൽ തന്നെ പ്രവർത്തനസജ്ജമാകും. ഇപ്പോൾ യു.എ.ഇയും കോവിഡ് വ്യാപനം തടയാൻ ലക്ഷ്യമാക്കി പ്രത്യേക മൊബൈൽ ആപ് ഒരുക്കിയിരിക്കുകയാണ്. 'ട്രെയ്‌സ് കോവിഡ്' എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. നേരത്തെ സമ്പർക്കം പുലർത്തിയ ഒരാൾക്ക് പിന്നീട് കോവിഡ് സ്ഥിരീകരിച്ചാൽ അയാളുടെ മൊബൈൽ ഫോണിൽ വിവരം ലഭിക്കുന്ന സംവിധാനമാണ് 'ട്രെയ്‌സ് ആപ്പി'ലുമുള്ളത്.ഇതനുസരിച്ച് അയാൾക്ക് സ്വയം ക്വറന്റൈനിലേക്ക് മാറുകയോ വിദഗ്ധ ചികിത്സ തേടുകയോ ചെയ്യാം.ആൻഡ്രോയിഡ്,ഐ.ഒ.എസ് മൊബൈൽ ഫോണുകളിൽ ആപ്പ് ലഭ്യമാണ്.

ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം :

https://tracecovid.ae 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.      

 


Latest Related News