Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
കോവിഡ്,സൗദിയിൽ രണ്ട് മലയാളികൾ മരിച്ചു 

December 01, 2020

December 01, 2020

ജിദ്ദ: സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് മലയാളികള്‍ മരിച്ചു. പെരിന്തല്‍മണ്ണ താഴെക്കോട് സ്വദേശി കുട്ടി മുഹമ്മദ് എന്ന കുട്ട്യാമു (49) ജിദ്ദയിലും, കൊല്ലം മേക്കോണ്‍ സ്വദേശി റാഫി കോട്ടേജ് വീട്ടില്‍ നൗഷാദ് റാവത്തുര്‍ (50) യാംബുവിലുമാണ് മരിച്ചത്.
 
ജിദ്ദ കിംഗ് ഫഹദ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു ക്യട്ട്യാമു. 35 വര്‍ഷമായി സൗദി മില്‍ക്കില്‍ ജീവനക്കാരനായ ഇദ്ദേഹം ജിദ്ദ കിലോ അഞ്ചിലായിരുന്നു താമസം. താഴെക്കോട് കാപ്പുമുഖത്തെ പരേതനായ ചോലമുഖത്ത് മൊയ്തീന്റെ മകനാണ്. മാതാവ്: പരുത്തികുത്ത് ഖദീജ അരിക്കണ്ടംപാക്ക്. ഭാര്യ :വെട്ടത്തൂര്‍ കാപ്പ് ഷറഫുന്നീസ പുത്തന്‍കോട്ട്. മക്കള്‍: ഷിഫ്ന, ഷിബ്ന, ജിസ്ന. മരുമകന്‍: തച്ചമ്പാറ ഫാരിസ് താഴത്തെകല്ലടി (ഖത്തര്‍).
 
രണ്ട് ദിവസം മുമ്പാണ് ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് നൗഷാദ് റാവുത്തറെ യാംബു ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യാംബുവില്‍ 12 വര്‍ഷമായി ഡ്രൈവര്‍ ജോലി ചെയ്തുവരികയായിരുന്നു. പരേതനായ പോളയത്തോട് നീലപ്പുരയില്‍ അബ്ദുല്‍ ഹമീദ്-സുബൈദാ ബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: സൈഫുന്നിസ. മക്കള്‍: മുഹമ്മദ് റാഫി, നൗറിന്‍ ഫാത്തിമ.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക 


Latest Related News