Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാനിലെ സലാലയിൽ കോവിഡ് ബാധിച്ച് രണ്ടു മലയാളികൾ കൂടി മരിച്ചു

April 02, 2021

April 02, 2021

സലാല: ഒമാനിലെ സലാലയിൽ കോവിഡ് ബാധിച്ച് രണ്ടു മലയാളികൾ മരിച്ചു. കണ്ണൂർ താഴെ ചൊവ്വ സ്വദേശി നാലകത്ത് നൗഷാദ് ( 46) വെള്ളിയാഴ്ച രാത്രി രാത്രി എട്ട് മണിയോടെയാണ് മരിച്ചത്..കോവിഡ് ബാധിച്ച് കഴിഞ്ഞ പതിനാറ് ദിവസമായി സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒമ്പത് ദിവസത്തോളം വെന്റിലേറ്ററിലായിരുന്നു .കഴിഞ്ഞ 27 വർഷമായി സലാലയിൽ സഹോദങ്ങളോടൊപ്പം ബിസിനസ്സ് നടത്തി വരികയാണ് . സാമുഹ്യ പ്രവർത്തകരായ അബ്ദു റഷീദ്, അബ്ദുന്നാസർ,നസീർ എന്നിവർ സഹോദരങ്ങളാണ് . ഇദ്ദേഹത്തിന്റെ കുടുംബം ദീർഘ നാളായി സലാലയിലാണുള്ളത്. ഭാര്യ ഫർസാന മക്കൾ ഫയാസ് ,റിസാൻ, സിയ,മുഹമ്മദ്. കോവിഡ് പ്രൊട്ടോക്കോൾ പ്രകാരം മ്യതദേഹം സലാലയിൽ ഖബറട ക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

കോഴിക്കോട് കുറ്റ്യാടി തളീക്കര സ്വദേശി തച്ചോളി കുഞ്ഞിരാമന്റെ മകൻ പവിത്ര(47)നാണ് മരിച്ച മറ്റൊരാൾ.   ഇന്നലെ രാത്രിയാണ്  ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ബദർ അൽ സമാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏറെക്കാലമായി സലാലയിൽ ട്രാൻസ്പോർട്ട്  മേഖലയിൽ ജോലി ചെയ്തു വരികയായിരുന്നു.

ഭാര്യ : ഷൈന.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക  


Latest Related News