Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മകളുടെ വിവാഹത്തിനായി നാട്ടിൽ പോകാനിരുന്ന തിരൂർ സ്വദേശി ഒമാനിൽ കോവിഡ് ബാധിച്ച് മരിച്ചു 

April 28, 2021

April 28, 2021

മസ്​കത്ത്​: മകളുടെ വിവാഹത്തിനായി ഒമാനിൽ നിന്ന്​ നാട്ടില്‍ പോകാനിരുന്ന തിരൂർ സ്വദേശി ദേവദാസ് കപ്പല്‍പ്പടിക്കല്‍ (58) കോവിഡ് ബാധിച്ച്‌​ മരിച്ചു. മുപ്പതു വര്‍ഷമായി ഒമാനിലുള്ള ഇദ്ദേഹം ഇബ്രക്ക് സമീപം വാദി തൈനില്‍ ഹോട്ടല്‍ നടത്തിവരികയായിരുന്നു.

നാട്ടില്‍ മൂന്നാമത്തെ മകളുടെ വിവാഹം ഏപ്രില്‍ പതിനേഴിന് ഉറപ്പിച്ചതായിരുന്നു. അതില്‍ പങ്കെടുക്കാന്‍ പന്ത്രണ്ടാം തിയതി നാട്ടിലേക്ക്​ പോകുന്നതിന്​ സ്വകാര്യ ക്ലിനിക്കില്‍ കോവിഡ് പരിശോധിച്ചപ്പോഴാണ്​ പോസറ്റീവ് ആ​െണന്നറിഞ്ഞത്​. തുടര്‍ന്ന് ഹോം ക്വാറന്‍റീനില്‍ പ്രവേശിച്ചു. പതിനഞ്ചാം തിയതിയോടെ രോഗം മൂര്‍ച്ഛിക്കുകയും ബര്‍ക്കയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

തിങ്കളാഴ്ച രാത്രിയാണ്​ മരണം സംഭവിച്ചത്​. നാട്ടില്‍ മലപ്പുറം തിരൂര്‍ ബി.പി അങ്ങാടിയിലാണ് വീട്. ഭാര്യ: ശോഭ. മക്കള്‍: നിമ്മി, വിന്നി, അനു.

മൃതദേഹം ഇന്ന് സോഹാറില്‍ സംസ്കരിക്കും.

ന്യൂസ്‌റൂം വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Latest Related News