Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
അബുദാബിയിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ പി.കെ അബ്ദുൽ കരീം ഹാജി കോവിഡ് ബാധിച്ച് മരിച്ചു

April 30, 2020

April 30, 2020

അബുദാബി :  തൃശൂർ തിരുവത്ര സ്വദേശിയും പൊതുപ്രവർത്തകനുമായിരുന്ന പാലപ്പെട്ടി പി.കെ.കരീം ഹാജി(62) അബുദാബിയിൽ നിര്യാതനായി. കോവിഡ് ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി  അബുദാബി ബുർജീൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കെ.എം.സി.സി അംഗം,അബുദാബി സുന്നി സെന്റർ ട്രെഷറർ,ഇസ്‌ലാമിക് സെന്റർ സെക്രട്ടറി, യു.എ.ഇ സുന്നി കൗൺസിലർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.

കോവിഡ് പോസറ്റിവ് ആയതിന് ശേഷം ചികിത്സയിൽ കഴിയുമ്പോഴും രോഗബാധിതരായ മറ്റുള്ളവർക്ക് സഹായം എത്തിക്കുന്നതിനായി നിരന്തരം തന്റെ സഹപ്രവർത്തകരോട് ആവശ്യപ്പെട്ടിരുന്നതായി അദ്ദേഹവുമായി അടുപ്പമുള്ളവർ അറിയിച്ചു.ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം.

സുബൈദയാണ് ഭാര്യ.മക്കൾ : മുഹമ്മദ് ബഷീർ(അബുദാബി),മുഹമ്മദ് അബ്ദുൽ ജലീൽ(ദുബായ്),മുഹമ്മദ് അബ്ദുൽ ഗഫൂർ(അബുദാബി).

മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് നാളെ ബനിയാസ് ഖബർസ്ഥാനിൽ സംസ്കരിക്കും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക. 


Latest Related News