Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
ഏഴ് മാസം ഗർഭിണിയായ മലയാളി നെഴ്‌സ് സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ചു 

September 10, 2020

September 10, 2020

നജ്‌റാൻ :  സൗദിയിലെ നജ്‌റാനിൽ  കോവിഡ് ബാധിച്ച്‌ മലയാളി നഴ്സ് മരിച്ചു. കോട്ടയം വൈക്കം കുടവെച്ചൂര്‍ സ്വദേശിനിയും കഴിഞ്ഞ ആറ് വര്‍ഷമായി നജ്റാനില്‍ ശറൂറ ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സുമായ അമൃത മോഹന്‍ (31) ആണ് മരിച്ചത്. ഏഴ് മാസം ഗര്‍ഭിണിയായിരുന്നു.

കോവിഡ് ബാധിച്ച്‌ ശറൂറ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവരെ കഴിഞ്ഞദിവസം നജ്റാന്‍ കിങ് ഖാലിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് (വ്യാഴാഴ്ച) പുലര്‍ച്ചെയായിരുന്നു അന്ത്യം..

കഴിഞ്ഞ ഫെബ്രുവരിയില്‍ അവധിക്ക് നാട്ടിലേക്ക് പോയ ഇവരെ കോവിഡിന്‍റെ പശ്ചാതലത്തില്‍ സൗദി ആരോഗ്യമന്ത്രാലയം മേയ് 13നു തിരികെ വിളിക്കുകയായിരുന്നു. ഭര്‍ത്താവ് അവിനാശ് മോഹന്‍ദാസ് നാട്ടിലാണുള്ളത്. പിതാവ്: പരേതനായ മോഹന്‍. മാതാവ്: കനകമ്മ.

നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം സൗദിയില്‍ സംസ്കരിക്കും. അമൃത മോഹന്‍റെ മരണത്തില്‍ യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യു.എന്‍.എ) അനുശോചിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക 


Latest Related News