Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
കൊല്ലം സ്വദേശിനി സൗദിയിലെ ഖമീസ് മുഷൈത്തിൽ കോവിഡ് ബാധിച്ച് മരിച്ചു

September 10, 2021

September 10, 2021

ഖമീസ് മുശൈത്ത്: കോവിഡ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശിനി ഖമീസ് മുശൈത്തിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചു. ക്ലാപ്പന വരവിള മനക്കല്‍ വീട്ടില്‍ അനിയന്‍റെ ഭാര്യ വിജയമ്മ (52) ആണ് മരിച്ചത്.

ഖമീസ് മുശൈത്തിന് സമീപം ദന്തഹയില്‍ കാര്‍ വര്‍ക്ക്ഷോപ്പ് നടത്തുന്ന ഭര്‍ത്താവിന്‍റെയടുത്ത് രണ്ട് വര്‍ഷം മുമ്ബ് സന്ദര്‍ശന വിസയില്‍ മകനുമൊത്ത് എത്തിയതായിരുന്നു .നാട്ടിലേക്ക് മടങ്ങാനിരിക്കെ കോവിഡ് രോഗം ബാധിക്കുകയായിരുന്നു. കുറച്ചു ദിവസങ്ങളായി രോഗം മൂര്‍ഛിച്ച്‌ അത്യാസന്ന നിലയില്‍ വെന്‍റിലേറ്ററില്‍ ആയിരുന്നു.

മരണാനന്തര നടപടികള്‍ക്ക് ഭര്‍ത്താവും മകനും സഹോദരന്‍മാരായ ബാബുവും രാജനുമൊപ്പം കോണ്‍സുലേറ്റ് കമ്യൂണിറ്റി വെല്‍ഫയര്‍ വളണ്ടിയര്‍ അഷ്റഫ് കുറ്റിച്ചലും ബിജു ആര്‍. നായരും ഒപ്പമുണ്ട് .


Latest Related News