Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കോവിഡ്,കാസർകോഡ് സ്വദേശി ഒമാനിൽ നിര്യാതനായി

March 16, 2021

March 16, 2021

മസ്കത്ത്: കോവിഡ് ബാധിച്ച്‌ ചികിത്സയിലിരുന്ന കാസര്‍കോട് സ്വദേശി ഖസബില്‍ മരിച്ചു. നെല്ലിക്കുന്ന് സ്വദേശി മുഹമ്മദ് കുഞ്ഞി പൂരണം (69) ആണ് മരിച്ചത്. ഖസബ് സൂഖിലെ ബൂഖ ഹോട്ടല്‍ ഉടമയായിരുന്നു.

മൂന്നാഴ്ചയോളമായി ഖസബ് ആശുപത്രിയിലെ വെന്‍റിലേറ്ററിലായിരുന്നു. ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്നാണ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. കുടുംബസമേതം ഖസബിലാണ് താമസം.

ഭാര്യ: ആയിശ. മക്കള്‍: നിയാസ്, സവാദ്, നിഷാന, ഷബാന, ശംസീന. മരുമക്കള്‍: നൗഷാദ് മൂപ്പന്‍, ഹാരിസ് കടവത്ത്, സാദിഖ് അണങ്കൂര്‍, ഫാത്തിമ നിയാസ്, ജംസീറ സവാദ്. മൃതദേഹം കോവിഡ് നിബന്ധനകള്‍ പാലിച്ച്‌ ഖസബില്‍ ഖബറടക്കി.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.    


Latest Related News