Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
അച്ഛനും അമ്മയും നാട്ടിൽ കോവിഡ് ബാധിച്ചു മരിച്ചു,സഹോദരിക്കും കോവിഡ് ബാധിച്ച വിവരം അറിഞ്ഞതോടെ യുവാവ് ഷാർജയിൽ ആത്മഹത്യ ചെയ്തു - അഷ്‌റഫ് താമരശ്ശേരിയുടെ കുറിപ്പ്  

April 24, 2021

April 24, 2021

അൻവർ പാലേരി 

ദുബായ് : രാജ്യത്ത് കോവിഡ് വ്യാപനം തുടരുമ്പോൾ നാട്ടിലെ കാര്യങ്ങൾ ആലോചിച്ചു ഓരോ നിമിഷവും തീ തിന്നുകയാണ് പ്രവാസികൾ.തൊഴിൽപരമായ അനിശ്ചിതത്വത്തിനു പുറമെ നാട്ടിൽ നിന്ന് വരുന്ന ഒട്ടും സുഖകരമല്ലാത്ത ഇത്തരം വാർത്തകളും പ്രവാസികൾക്ക് കടുത്ത മാനസിക സമ്മർദമാണ് ഉണ്ടാക്കുന്നത്. ഇതിനു പരിഹാരമായി ഗൾഫിലെ സാമൂഹ്യ സംഘടനകൾ ഇടപെട്ട് കൗൺസിലിംഗ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ അടിയന്തരമായി ഒരുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച്  ന്യൂസ്‌റൂം നേരത്തെയും  റിപ്പോർട്ട് ചെയ്തിരുന്നു.ഇപ്പോൾ അതിദാരുണമായ ഒരു അനുഭവത്തെ കുറിച്ച് ദുബായിലെ സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പും ഇതോടൊപ്പം ചേർത്തു വായിക്കേണ്ടതാണ്.

നാട്ടിൽ ഒരു കുടുംബത്തിലെ തന്നെ രണ്ടും മൂന്നും പേരെയൊക്കെയാണ് യാതൊരു ദാക്ഷിണ്യവുമില്ലാതെ  കോവിഡ് മരണത്തിലേക്ക് വലിച്ചിറക്കി കൊണ്ടുപോകുന്നത്. ഇത്തരത്തില്‍ സ്വന്തം അച്ഛനേയും അമ്മയേയും നഷ്ടപ്പെട്ട യുവാവ് മനോവിഷമം താങ്ങാന്‍ വയ്യാതെ ജീവനൊടുക്കിയ സംഭവമാണ് അഷ്‌റഫ് താമരശ്ശേരി കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചത്. സഹോദരിക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ പ്രവാസിയായ യുവാവിന് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് ജീവന്‍ കളയാന്‍ ഇയാള്‍ തീരുമാനിച്ചത്. ആരുമില്ലാത്ത സമയം നോക്കി താമസ സ്ഥലത്ത് തൂങ്ങി മരിക്കുകയായിരുന്നു. തന്റെ പ്രിയപ്പെട്ട മാതാവും പിതാവും കൊറോണ ബാധിച്ച്‌ നാട്ടില്‍ മരണപ്പെടുകയും ഏക സഹോദരി കോവിഡ് ബാധിതയാവുകയും ചെയ്ത വിവരമറിഞ്ഞു അസ്വസ്ഥനായ  അജയകുമാര്‍ എന്ന യുവാവാണ് ഇത്തരത്തിൽ ആത്മഹത്യ ചെയ്തത്.

അഷ്‌റഫ് താമരശ്ശേരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് :

28 വയസ്സുകാരനായ അജയകുമാര്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തു. ഷാര്‍ജയിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുകയായിരുന്ന ഈ യുവാവ് ആരുമില്ലാത്ത സമയം നോക്കി താമസ സ്ഥലത്ത് തൂങ്ങി മരിക്കുകയായിരുന്നു. തന്റെ പ്രിയപ്പെട്ട മാതാവും പിതാവും കൊറോണ ബാധിച്ച്‌ നാട്ടില്‍ മരണപ്പെടുകയും ഏക സഹോദരി കോവിഡ് ബാധിതയാവുകയും ചെയ്ത വിവരമറിഞ്ഞ അജയകുമാര്‍ ഏറെ അസ്വസ്ഥനായിരുന്നു. ഈ ദുഃഖം സഹിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ചത്. ജീവിതത്തില്‍ പല തരത്തിലുള്ള പ്രതിസന്ധികളെയും നാം നേരിടേണ്ടി വരും. അത്തരം സന്ദര്‍ഭങ്ങളില്‍ ക്ഷമയോടെ നേരിടാന്‍ കഴിയണം. എല്ലാവര്‍ക്കും ഒരുപക്ഷേ അതിനു കഴിഞ്ഞുകൊള്ളണമെന്നില്ല. ഒറ്റപ്പെടലാണ് പലരെയും ജീവിത നൈരാശ്യത്തിലേക്ക് തള്ളിവിടുന്നത്. നമുക്ക് ചുറ്റുമുള്ള ലോകത്ത് നമ്മുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ചുള്ള കൂട്ടുകാരെയും വിനോദങ്ങളേയും കണ്ടെത്താന്‍ കഴിഞ്ഞാല്‍ ഒരു പരിധി വരെ പല പ്രതിസന്ധികളെയും നമുക്ക് തരണം ചെയ്യാന്‍ കഴിയും. വളരേ ചുരുങ്ങിയ കാലത്തുള്ള ഈ ലോകത്തെ ജീവിതം കൊണ്ട് മറ്റുള്ളവര്ക്ക് സന്തോഷവും സഹായവും നല്‍കാന്‍ നമുക്ക് കഴിയണം. നാം മൂലം മറ്റുള്ളവര്‍ വിഷമിക്കാന്‍ ഇട വരാതിരിക്കാന്‍ പരമാവധി നമുക്കോരോരുത്തര്‍ക്കും ശ്രമിക്കാം.
അഷ്‌റഫ് താമരശ്ശേരി

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News