Breaking News
ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി |
വിദേശങ്ങളിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി 

July 13, 2020

July 13, 2020

ദുബായ്/ ന്യൂഡൽഹി : വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ കോവിഡ് ബാധിച്ചു മരിച്ച ഇന്ത്യക്കാർക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാത്‌പര്യ ഹർജി നൽകി. ദുബായിലെ അഭിഭാഷകനും ലോക കേരള സഭാംഗവുമായ അഡ്വ. ടി.കെ.ഹാഷിഖാണ് ഹർജി സമർപ്പിച്ചത്.കോവിഡ് മഹാമാരി പ്രകൃതി ദുരന്തങ്ങൾക്ക് സമാനമാണെന്നും മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നും ഹാഷിഖ് പറഞ്ഞു.

പ്രധാനമന്ത്രിയുടെയും സംസ്ഥാന മുഖ്യമന്ത്രിമാരുടെയും ദുരിതാശ്വാസ നിധിയിൽനിന്നോ മറ്റേതെങ്കിലും ഫണ്ടിൽനിന്നോ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായം ലഭ്യമാക്കണം എന്നാണ് ആവശ്യം. വിദേശത്തു മരിച്ച ഇന്ത്യക്കാരിൽ ഭൂരിപക്ഷം പേരും കുടുംബത്തിലെ ഏക വരുമാനക്കാരാണെന്നും ഇവരുടെ മരണത്തോടെ കുടുബം അനാഥമായെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.. മുന്നൂറിലധികം മലയാളികളാണ് കോവിഡ് ബാധിച്ചു ഇതുവരെ  ഗൾഫിൽ മാത്രം മരണപ്പെട്ടത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക  


Latest Related News