Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ പെരുമ്പാവൂർ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു 

June 26, 2020

June 26, 2020

ദുബായ് : കഴിഞ്ഞദിവസം ദുബായിൽ മരിച്ച എറണാകുളം പെരുമ്പാവൂർ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. പെരുമ്പാവൂർ മേലാന്തിക്ക പറമ്പിൽ സുധീറിനാണ് (51) മരണശേഷം രോഗം സ്ഥിരീകരിച്ചത്. ദുബായ് ഫ്രീസോണിൽ വർഷങ്ങളായി ബാർബർ ഷോപ്പ് നടത്തിവരികയായിരുന്നു. ബുധനാഴ്ച താമസസ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ജോലികഴിഞ്ഞ് മുറിയിൽ വിശ്രമിക്കാനെത്തിയ സുധീർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്തയായിരുന്നു പ്രാഥമിക നിഗമനം. ഇദ്ദേഹത്തിന് കോവിഡ് ലക്ഷണങ്ങളൊന്നും പ്രകടമായിരുന്നില്ല. മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കോവിഡ് പോസറ്റീവാണെന്ന് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് ഇദ്ദേഹത്തിന്റെ സഹപ്രവർത്തകരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഭാര്യ: രഹ്ന. മക്കൾ: അസ്ജന, സഫ് വാൻ, ഫർദാൻ, അൽഫിയ.  

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക  


Latest Related News