Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
സന്ദർശക വിസയിൽ എത്തിയ കാസർക്കോട്ടെ കോൺഗ്രസ് നേതാവ് ഷാർജയിൽ അന്തരിച്ചു

September 05, 2023

News_Qatar_Malayalam

September 05, 2023

ന്യൂസ്‌റൂം ബ്യുറോ

ഷാർജ : കോണ്‍ഗ്രസ് നേതാവ് അസുഖത്തെ തുടര്‍ന്ന് ഷാർജയിൽ നിര്യാതനായി.. പുതുക്കൈ ചൂട്ട്വത്തെ പരേതരായ മഠത്തില്‍ നാരായണന്‍നായര്‍-ഐക്കോട്ട് തമ്പായി ദമ്പതികളുടെ മകന്‍ എ വി ശ്രീനിവാസന്‍ (51) ആണ് മരിച്ചത്.
ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം കമിറ്റി അംഗമായ ശ്രീനിവാസന്‍ രണ്ടാഴ്ച മുമ്പാണ്  സന്ദര്‍ശക വിസയില്‍ യുഎഇയിലെത്തിയത്.

ഇതിനിടയില്‍ പനി ബാധിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഷാര്‍ജയിലെ അല്‍ഖാസ്മി ആശുപത്രിയിലായിരുന്നു അന്ത്യം. ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതറിഞ്ഞ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി എംബസി അധികൃതരുമായി ബന്ധപ്പെടുകയും ചികിത്സയ്ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

സാമൂഹ്യ, സാംസ്‌കാരിക മേഖലകളിലും നിറസാന്നിധ്യമായിരുന്നു ശ്രീനിവാസന്‍. മുന്‍ സേവാദള്‍ കമിറ്റി അംഗം, പുതുക്കൈ എന്‍എസ്‌എസ് കരയോഗം അംഗം, ചൂട്ട്വം പരിതാളിക്കാവ് സംരക്ഷണട്രസ്റ്റ് അംഗം, അഴീക്കോട് തറവാട് കമിറ്റി അംഗം, മഹാത്മാ സാംസ്‌കാരിക വേദി അംഗം തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. അറിയപ്പെടുന്ന കോല്‍ക്കളി കലാകാരൻ കൂടിയാണ്.

വെല്‍ഡിങ് തൊഴിലാളിയാണ് ശ്രീനിവാസൻ. ഭാര്യ ജിഷ ഇരിയ. മക്കള്‍: അര്‍ജുന്‍, അര്‍ച്ചന. സഹോദരങ്ങള്‍: നാരായണന്‍, വിജയന്‍, ഇന്ദിര, പുഷ്പലത, ശോഭന. മൃതദേഹം ബുധനാഴ്ച ഉച്ചയോടെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News