Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
വിമാനം വൈകിയാല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം, സുപ്രധാന തീരുമാനവുമായി സൗദി അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍

April 14, 2023

April 14, 2023

ന്യൂസ്‌റൂം ബ്യൂറോ
റിയാദ്: വിമാനം വൈകിയാല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്ന് സൗദി അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍. നിശ്ചയിച്ച സമയത്തില്‍ നിന്നും വൈകി പുറപ്പെടുന്ന വിമാന കമ്പനികളോട് ആദ്യ മണിക്കൂറുകളില്‍ തന്നെ യാത്രക്കാര്‍ക്ക് ആവശ്യങ്ങള്‍ ഉന്നയിക്കാമെന്നും ഗാക്ക വ്യക്തമാക്കി.

വിമാനം നിശ്ചയിച്ച സമയത്തില്‍ നിന്നും വൈകുന്നത് വഴി യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ടേക്ക് ഓഫ് നേരത്തെ നിശ്ചയിച്ചതിലും ഒരു മണിക്കൂറിലധികം വൈകിയാല്‍ യാത്രക്കാര്‍ക്ക് പാനിയങ്ങളും റീഫ്രഷ്‌മെന്റുകളും വിമാന കമ്പനി അധികൃതരോട് ആവശ്യപ്പെടാമെന്ന് ഗാക്ക അറിയിച്ചു.

മൂന്നു മണിക്കൂര്‍ വൈകിയാല്‍ സമയത്തിനനുയോജ്യമായ ഭക്ഷണമോ പണമോ ആവശ്യപ്പെടാം. ടേക്ക് ഓഫ് ആറു മണിക്കൂറോ അതിലധികമോ വൈകിയാല്‍ ഹോട്ടല്‍ താമസവും ഹോട്ടലിലേക്കും എയര്‍പോട്ടിലേക്കുമുള്ള യാത്രാ ചിലവും വിമാനക്കമ്പനികളോട് ആവശ്യപ്പെടാമെന്നും ഗാക്ക വ്യക്തമാക്കി. ഇത് അംഗീകരിക്കാത്ത വിമാന കമ്പനികള്‍ക്കെതിരെ ഗാക്കയെ സമീപിക്കാമെന്നും അതോറിറ്റി വ്യക്തമാക്കി.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News