Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
കേന്ദ്രം അനുമതി നിഷേധിച്ചതായി സൂചന,മുഖ്യമന്ത്രി പിണറായി വിജയൻറെ യു.എ.ഇ സന്ദർശനം മാറ്റി

April 29, 2023

April 29, 2023

ന്യൂസ്‌റൂം ബ്യുറോ
തിരുവനന്തപുരം :  മുഖ്യമന്ത്രി പിണറായി വിജയന്റെ യു.എ.ഇ സന്ദർശനം മാറ്റിവച്ചു. മേയ് ഏഴ് മുതൽ 11 വരെയാണ് സന്ദർശനം നിശ്ചയിച്ചിരുന്നത്. മേയ് 10ന് ദുബൈയിൽ നടക്കേണ്ട പൊതുസ്വീകരണവും മാറ്റിവച്ചു.

കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചതാണ് നേരത്തെ തീരുമാനിച്ച മേയ് 7 മുതലുള്ള നാല് ദിവസത്തെ സന്ദർശനം റദ്ദാക്കാൻ കാരണമെന്നാണ് പുറത്തുവരുന്ന സൂചന.

അബുദാബി സാമ്പത്തിക വികസന വിഭാഗം സംഘടിപ്പിക്കുന്ന വാർഷിക നിക്ഷേപ സംഗമത്തിൽ പങ്കെടുക്കാനായി യുഎഇ സർക്കാരിന്റെ ക്ഷണപ്രകാരം എത്താനിരുന്ന മുഖ്യമന്ത്രിയോടൊപ്പം മന്ത്രിമാരായ പി. രാജീവ്, പി. എ. മുഹമ്മദ് റിയാസ് എന്നിവരും ഉണ്ടാകുമെന്നും അറിയിച്ചിരുന്നു. മുഖ്യമന്ത്രിക്ക് അബുദാബിയിലും ദുബായിലും പൗര സ്വീകരണം നൽകാൻ ഒരുക്കം നടന്നുവരികയായിരുന്നു.

കേരളവുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് മുഖ്യമന്ത്രി വെള്ളിയാഴ്ച യുഎഇ, വിയറ്റ്നാം സ്ഥാനപതിമാരുമായി ന്യൂഡൽഹിയിലെ കേരള ഹൗസിൽ ചർച്ച

യു.എ.ഇ സാമ്പത്തിക വികസന വകുപ്പിന്റെ വാർഷിക നിക്ഷേപ സംഗമത്തിൽ ക്ഷണിതാവായിരുന്നു മുഖ്യമന്ത്രി. സംഗമത്തിൽ പങ്കെടുക്കാനും മുഖ്യമന്ത്രി എത്താനിടയില്ല എന്നാണ് സൂചനകൾ.

ദുബായിലെ പൗര സ്വീകരണം മറ്റൊരു തിയതിയിലേക്ക് മാറ്റിയെന്ന് സംഘാടകർ വാർത്താക്കുറിപ്പിൽ അറിയിച്ചു. മേയ് 10ന് ബുധനാഴ്ച്ച അൽ നാസർ ലെഷർലാന്റിൽ സംഘടിപ്പിക്കാൻ തീരുമാനിച്ച പരിപാടിയാണ് മാറ്റിവച്ചിരിക്കുന്നത്. പുതുക്കിയ തിയതി സംബന്ധിച്ച് തീരുമാനമായ ശേഷം അറിയിക്കും.

പരിപാടിയുടെ സംഘാടനവുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളിൽ സഹകരിച്ചു വരുന്ന എല്ലാവരും ഇതൊരു അറിയിപ്പായി കരുതണമെന്നും പുതിയ സാഹചര്യം ഉൾക്കൊണ്ട് തുടർന്നും സഹകരിക്കണമെന്നും സ്വാഗതസംഘം പ്രവർത്തക സമിതിക്ക് വേണ്ടി ചെയർമാൻ ഡോക്ടർ കെ.പി ഹുസൈൻ, ജനറൽ കൺവീനർ ഒ.വി മുസ്തഫ (നോർക്ക ഡയറക്ടർ) എന്നിവർ പറഞ്ഞു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News